Entertainment

അജിത്തിന്റെ വിശ്വാസം കാണാന്‍ പണം നല്‍കിയില്ല; ഇരുപതുകാരന്‍ അച്ഛനെ കത്തിച്ചു

തമിഴ്‌നാട്ടിലെ കാട്പാടിയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കെജിഎഫ് താരം യഷിനെ കാണാന്‍ കഴിയാത്തതിന്റെ ദുഃഖത്തില്‍ താരത്തിന്റെ വീടിന് മുന്നില്‍ നിന്ന് തീകൊളുത്തി മരിച്ചത് ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരികയാണ്. താരആരാധന തലയ്ക്ക് പിടിച്ച് മകന്‍ തന്റെ സ്വന്തം അച്ഛനെ തീവെച്ച് കൊല്ലാന്‍ ശ്രമിച്ചു. തമിഴ്‌നാട്ടിലെ കാട്പാടിയിലാണ് സംഭവം.

തമിഴ് സൂപ്പര്‍താരം തല അജിത്തിന്റെ പുതിയ ചിത്രം 'വിശ്വാസം' കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിന്റെ പേരിലാണ് മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ  പാണ്ഡ്യന്‍ (45) ഇപ്പോള്‍ ചികിത്സയിലാണ്. സംഭവത്തില്‍ 20 കാരനായ മകന്‍ അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇത് ആദ്യമായിട്ടല്ല താരങ്ങളുടെ പേരില്‍ ആക്രമം നടക്കുന്നത്. താരആരാധന തലയ്ക്ക് പിടിച്ച് നിരവധി പേരാണ് തമിഴ്‌നാട്ടിലും മറ്റുമായി ജീവന്‍ വെടിയുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്ര വിശ്വാസം കഴിഞ്ഞ ദിവസമാണ് തീയെറ്ററില്‍ എത്തിയത്. രജനീകാന്ത് ചിത്രം പേട്ടയ്‌ക്കൊപ്പമാണ് വിശ്വാസത്തിന്റെ റിലീസ് എന്നത് ആരാധകരുടെ ആവേശം വാനോളമാണ് ഉയര്‍ത്തിയിരിക്കുന്നത്. തലൈവര്‍- തല ചിത്രങ്ങള്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ തമിഴ്‌നാട്ടില്‍ പൊങ്കലിന് സമാനമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം