Entertainment

അഞ്ചു സെക്കൻഡിന് മുപ്പത്തിയഞ്ചു ലക്ഷം! നാഗാര്‍ജുന ചിത്രത്തിലെ അതിഥിവേഷത്തിന് സാമന്തയുടെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ 

രാകുല്‍ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സാമന്തയുടെ രം​ഗങ്ങൾ പോര്‍ച്ചുഗലിലാണ് ചിത്രീകരിച്ചത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് നടനും ഭര്‍ത്തൃപിതാവുമായ നാഗാര്‍ജുന കേന്ദ്ര കഥാപാത്രമായെത്തുന്ന മന്‍മദുഡു 2വില്‍ നടി സാമന്ത അഭിനയിക്കുന്നുണ്ടെന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. അതിഥിവേഷത്തിലാണ് സാമന്ത ചിത്രത്തിൽ എത്തുന്നത്. എന്നാൽ ചിത്രത്തിലെ അതിഥിവേഷത്തിന് സാമന്തയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോൾ. 

സിനിമയില്‍ വെറും അഞ്ചു നിമിഷം മാത്രം അഭിനയിക്കുന്നതിന് താരം മുപ്പത്തിയഞ്ചു ലക്ഷം രൂപ പ്രതിഫലം ചോദിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രാകുല്‍ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സാമന്തയുടെ രം​ഗങ്ങൾ പോര്‍ച്ചുഗലിലാണ് ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. 

നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ സ്റ്റുഡിയോസ്, വയാകോം 18, ആനന്ദി ആര്‍ട്ട് ക്രിയേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലക്ഷ്മി, വെണ്ണിലാ കിഷോര്‍, ദേവദര്‍ശിനി, റാവു രമേഷ്, നാസര്‍, അക്ഷര ഗൊഡ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT