Entertainment

''അഡാറ് ലൗവില്‍ നൂറിന്‍ ഒരുപാട് പ്രതീക്ഷ വെച്ചിരുന്നു: ഞാന്‍ ആരുടെയും വേഷങ്ങള്‍ തട്ടിയെടുത്തിട്ടില്ല, പ്രചരണങ്ങള്‍ പച്ചക്കള്ളം''

പക്ഷേ, ചിത്രം തീയേറ്ററുകളിലെത്തിയപ്പോള്‍ നൂറിന്റെ വേഷമാണ് ശ്രദ്ധനേടിയത്. തുടര്‍ന്ന് ഒരു ചാനല്‍ അഭിമുഖത്തിനിടെ ഒമര്‍ ലുലു സംസാരിച്ച ചില വിഷയങ്ങള്‍ വിവാദമായി.

Author : സമകാലിക മലയാളം ഡെസ്ക്

റെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പ്രശസ്തമായ ചിത്രമാണ് 'ഒരു അഡാറ് ലൗ'. ചിത്രത്തിലെ ഒരൊറ്റ ഗാനരംഗം കൊണ്ട് പ്രിയ എസ് വാര്യര്‍ എന്ന നടിയും പ്രശസ്തയായി. നൂറിന്‍ ഷെരീഫ്, പ്രിയ വാര്യര്‍, റോഷന്‍ എന്നീ പുതുമുഖങ്ങളാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. എന്നാല്‍ പൂര്‍ണമായും പുതുമുഖങ്ങളെ വച്ച് ഒമര്‍ ലുലു സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആദ്യം നായാകി വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് നൂറിന്‍ ഷെരീഫിനെയായിരുന്നു. 

എന്നാല്‍ മാണിക്യമലരായ പൂവി എന്ന പാട്ടിലെ കണ്ണിറുക്കല്‍ രംഗം പ്രിയയെ ലോകപ്രശസ്തയാക്കി. തുടര്‍ന്ന് ചിത്രത്തിലെ നായികാസ്ഥാനത്തെ സംബന്ധിച്ച് നിര്‍മാതാവും സംവിധായകനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പ്രിയക്ക് പ്രാധാന്യം നല്‍കുന്ന തരത്തില്‍ സിനിമ മാറ്റണമെന്ന നിര്‍മാതാവിന്റെ വാശിക്ക് വഴങ്ങാന്‍ ഒമര്‍ ലുലു നിര്‍ബന്ധിതനാവുകയായിരുന്നു. അവസാനം നിര്‍മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കഥയില്‍ ഭേതഗതികള്‍ വരുത്തിയാണ് പിന്നീട് സിനിമ തിയേറ്ററുകളിലെത്തിയത്. 

പക്ഷേ, ചിത്രം തീയേറ്ററുകളിലെത്തിയപ്പോള്‍ നൂറിന്റെ വേഷമാണ് ശ്രദ്ധനേടിയത്. തുടര്‍ന്ന് ഒരു ചാനല്‍ അഭിമുഖത്തിനിടെ ഒമര്‍ ലുലു സംസാരിച്ച ചില വിഷയങ്ങള്‍ വിവാദമായി. പ്രിയയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവും ഇപ്പോള്‍ ഇല്ലെന്നും അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോള്‍ പ്രിയ അടക്കമുള്ള ചില പുതുമുഖങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ഒമര്‍ ലുലു കുറ്റപ്പെടുത്തിയിരുന്നു. 

മാത്രമല്ല, റോഷനും പ്രിയയുമായി താന്‍ അകല്‍ച്ചയിലാണെന്ന തരത്തിലാണ് നൂറിനും സംസാരിച്ചത്.  ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയ. താന്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ല എന്നും ആരെയും തരംതാഴ്ത്തിയിട്ടില്ല എന്നും പ്രിയ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്. 

'പാട്ടിറങ്ങിയതിന് ശേഷം തിരക്കഥ മാറ്റി എനിക്ക് പ്രാധാന്യം നല്‍കി എന്ന വാദം തെറ്റാണ്. പാട്ടിറങ്ങുന്നതിന് മുന്‍പ് തന്നെ എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പൂര്‍ണ ധാരണ എനിക്ക് നല്‍കിയിരുന്നു. എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല. നൂറിനും ഞാനും തമ്മില്‍ വിലയ പ്രശ്‌നത്തിലാണെന്നാണ് സംസാരം. അത് സത്യമല്ല. 

ഒരു അഡാര്‍ ലൗവില്‍ നൂറിന്‍ ഒരുപാട് പ്രതീക്ഷ വച്ചിരുന്നു. ഞാനുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്നത് അവരെ വിഷമിപ്പിച്ചിട്ടുണ്ടാകാം. അതായിരിക്കും എന്നോടുള്ള പ്രശ്‌നം. ഞാന്‍ ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ല. സിനിമ ഇറങ്ങിയതിന് ശേഷം എന്നെ പലരും കടന്നാക്രമിക്കുന്നുണ്ട്. അതിന് പിന്നില്‍ ആരാണെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. എനിക്ക് ആരുമായും പ്രശ്‌നമില്ല'-  പ്രിയ പറയുന്നു. 

ഇതിന് മുന്‍പ് സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT