Entertainment

'അതിഥി രവി ഒരു കുളം കുഴിച്ചു...'; കൂട്ടുകാരിക്കായി തേപ്പുഗാനവുമായി കുഞ്ചാക്കോയും അനു സിത്താരയും

ഇരുവരും ചേര്‍ന്ന് സ്വന്തമായി എഴുതി, ഈണം പകര്‍ന്ന ഗാനമാണ് വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ല്ലാ ഫ്രണ്ട്‌സ് ഗ്രൂപ്പിലും കൂട്ടത്തിലെ ഒരാള്‍ക്കിട്ട് പണിയാന്‍ ഒരുങ്ങി ഇറങ്ങുന്ന ചങ്ക് കൂട്ടുകാര്‍. ഇത് ഇപ്പോള്‍ എത്ര വലിയ സിനിമ താരമാണെങ്കിലും ഇങ്ങനെ തന്നെയാണ്. കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് രസകരമായ ഒരു ഗാനത്തിലൂടെ സഹതാരമായ അതിഥി രവിയ്ക്ക് പണി കൊടുത്തത്. ഒരു വീഡിയോയിലൂടെയാണ് 'തേപ്പുകാരി'യായ തങ്ങളുടെ കൂട്ടുകാരിക്കായി ഇരുവരും പാട്ടുപാടിയത്. 

ഇരുവരും ചേര്‍ന്ന് സ്വന്തമായി എഴുതി, ഈണം പകര്‍ന്ന ഗാനമാണ് വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അതിഥി രവിക്ക് പണികൊടുക്കുന്ന ഇരുവരുടേയും വീഡിയോ. എന്നാലും ഇങ്ങനെ ഒക്കെ പണി കൊടുക്കാമോ എന്നാണ് ആരാധകരുടെ ചോദ്യം. 

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പാ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും വീഡിയോ പകര്‍ത്തിയത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തില്‍ അതിഥി രവിയാണ് നായികയായി എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്