Entertainment

അതെനിക്ക് “ഇമ്മാരി” പണിയാകുമെന്നു കരുതിയില്ല; ടൊവിനോ ഫാനായ മകൻ 'കോയ'യെ വെട്ടിലാക്കി, വി‍‍ഡിയോ

മകന്റെ താരാരാധനയിൽ വെട്ടിലായി നടൻ കൃഷ്ണശങ്കർ

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ടൊവിനോ തോമസും ധനുഷും ഒന്നിച്ച തമിഴ് ചിത്രമാണ് മാരി ടൂ. ഈ സിനിമയിലൂടെ ഒരു താരപുത്രൻ കൂടെ ടൊവിനോയുടെ ആരാധകനായി മാറി. പ്രേമത്തിൽ ജോർജ്ജിന്റെ ഉറ്റചങ്ങാതിയായി എത്തിയ നടൻ കൃഷ്ണശങ്കറിന്റെ മകനാണ് മാരി ടൂ കണ്ട് കട്ട ടൊവിനോ ഫാൻ ആയത്. 

മകന്റെ താരാരാധനയിൽ വെട്ടിലായത് കൃഷ്ണശങ്കർ തന്നെയാണ്. ലോക്ക്ഡൗൺ ആയതുകൊണ്ടുതന്നെ അച്ഛനെ കൂടുതൽ സമയം അടുത്തുകിട്ടിയ മകൻ കിടിലൻ പണി തന്നെയാണ് കൊടുത്തത്. അച്ഛന്റെ പുറത്തു കയറി ഇരുന്ന് പുഷ് അപ് എടുക്കാൻ ആയിരുന്നു ആവശ്യം. ഒടുവിൽ മകന്റെ ആവശ്യത്തിന് വഴങ്ങി 18 പുഷ് അപ്പുകൾ താരം എടുത്തു. 20 തികയ്ക്കണം എന്നായിരുന്നു ആവശ്യമെങ്കിലും ബാക്കി ടൊവിനോ ചെയ്യും എന്നുപറഞ്ഞാണ് ആളെ താഴെയിറക്കിയത്. 

മകനുമൊത്തുള്ള ഈ കുസൃതിയുടെ വീഡിയോ കൃഷ്ണശങ്കര്‍ തന്നെയാണ് പോസ്റ്റ് ചെയ്തത്. വിഡിയോയില്‍ മകന്‍ എണ്ണുകയും അതനുസരിച്ച് അച്ഛന്‍ പുഷ്അപ്പുകള്‍ തുടരെ തുടരെ എടുക്കുന്നത് കാണാം. 'മകനേ ഓമി, നീ മാരി 2 കണ്ടു ഫാനായപ്പോള്‍ അതെനിക്ക് ''ഇമ്മാരി'' പണിയാകുമെന്നു കരുതിയില്ല..' എന്ന് കുറിച്ചാണ് ടൊവിനോയെ ടാ​ഗ് ചെയ്ത് താരം വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT