Entertainment

'അത് കണ്ടാല്‍ രണ്ട് അച്ഛന്മാരുണ്ടെന്ന് അവര്‍ക്ക് തോന്നിയാലോ?', മക്കളെ ലണ്ടനിലേക്ക് ഒപ്പം കൂട്ടുന്നില്ലെന്ന് ഷാഹിദ് 

മക്കളായ മിഷയെയും സെയ്‌നെയും തന്റെ മെഴുകു പ്രതിമ കാണിക്കുന്നില്ലെന്നാണ് ഷാഹിദ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ തന്റെ മെഴുകുപ്രതിമ അനാവരണം ചെയ്യാന്‍ പോകുമ്പോള്‍ ഭാര്യ മിറയെ മാത്രമേ ഒപ്പം കൂട്ടുകയൊള്ളു എന്ന് നടന്‍ ഷാഹിദ് കപൂര്‍. മക്കളായ മിഷയെയും സെയ്‌നെയും തന്റെ മെഴുകു പ്രതിമ കാണിക്കുന്നില്ലെന്നാണ് ഷാഹിദ് പറയുന്നത്. 

മെഴുക് പ്രതിമ കാണുമ്പോള്‍ കുട്ടികള്‍ക്ക് അരോചകമായി തോന്നാന്‍ സാധ്യതയുണ്ടെന്നാണ് ഷാഹിദിന്റെ വാക്കുകള്‍.'"എന്താണിപ്പോള്‍ സംഭവിച്ചത് എന്ന രീതിയിലായിരിക്കും അവര്‍ അത് കാണുന്നത്. രണ്ട് അച്ഛന്‍മാരെ ഒന്നിച്ച് കാണുന്നത് അവര്‍ക്കൊരു അരോചകമായ അനുഭവമായിരിക്കും", ഷാഹിദ് പറഞ്ഞു. 

തന്റെ മെഴുക് പ്രതിമ പൂര്‍ത്തിയായെന്ന വാര്‍ത്ത കേട്ട് കുടുംബം മുഴുവന്‍ ആവേശത്തിലായെന്നും ഷാഹിദ് പറഞ്ഞു. "എല്ലാവരും, എന്റെ ഭാര്യയും അവളുടെ വീട്ടുകാരും എന്റെ മാതാപിതാക്കളുമൊക്കെ വളരെ ആവേശത്തിലാണ്. ഇത് കേട്ടപ്പോള്‍ എല്ലാവരുടെയും മുഖത്ത് ഒരു വലിയ ചിരിയാണ് കണ്ടത്. എല്ലാവരുടെയും മുഖത്ത് സന്തോഷവും ആശ്ചര്യവുമൊക്കെയായിരുന്നു",താരം പറഞ്ഞു.
. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

വായനയുടെ വസന്തം തീർത്ത് കണ്ണൂർ ബുക്ക് ഫെസ്റ്റ്: രണ്ടാം നാളും പുസ്തകോത്സവത്തിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ഞാങ്ങാട്ടിരിയിൽ 22-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

'ഫോൺ ചുവരിലെറിഞ്ഞാൽ തീരും അറസ്റ്റ്'; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

'കഷ്ടപ്പെട്ട് തടി കുറച്ചിട്ടും ചോദിച്ചത് സര്‍ജറി ചെയ്തുവോ എന്ന്; എന്റെ ശരീരത്തോട് ഞാനത് ചെയ്യില്ല'; തുറന്നു പറഞ്ഞ് കീര്‍ത്തി സുരേഷ്