Entertainment

'അത് മനസിലാക്കാൻ എനിക്ക് കുറച്ച് സമയമെടുത്തു, നിങ്ങൾ ശരീരത്തോട് ദയ കാണിക്കൂ'; നേഹ ധൂപിയ

നമ്മുടെ നിറത്തേയും ശരീരത്തേയും സ്നേഹിക്കണം എന്ന് വിളിച്ചുപറയുകയാണ് നേഹ

Author : സമകാലിക മലയാളം ഡെസ്ക്

നിറത്തിന്റേയും ശരീരഭാരത്തിന്റേയും പേരിൽ പരിഹാസങ്ങൾ അനുഭവിക്കേണ്ടിവരുന്നവർ നിരവധിയാണ്. പ്രത്യേകിച്ച് സ്ത്രീക വിവാഹശേഷവും പ്രസവം കഴിഞ്ഞുമെല്ലാം ഇത്തരം ക്രൂരതമാശകൾക്ക് ഇരയാവാറുണ്ട്. അത്തരത്തിൽ ബോഡി ഷെയ്മിങ് നേരിട്ട നടിമാരിൽ ഒരാളാണ് ബോളിവുഡ് സുന്ദരി നേഹ ധൂപിയ. എന്നാൽ ഇപ്പോൾ ഇത്തരം പരിഹാസങ്ങളെ ചിരിച്ചുകൊണ്ട് നേരിടുകയാണ് താരം. നമ്മുടെ നിറത്തേയും ശരീരത്തേയും സ്നേഹിക്കണം എന്ന് വിളിച്ചുപറയുകയാണ് നേഹ. താരം ട്വിറ്ററിൽ കുറിച്ച വാക്കുകളാണ് ചർച്ചയാകുന്നത്.

' നിങ്ങളോടും നിങ്ങളുടെ ശരീരത്തോടും ദയയുള്ളവരാകൂ. ഇതെല്ലാം തിരിച്ചറിയാനും സ്വന്തം ശരീരത്തെയോര്‍ത്ത് അഭിമാനിക്കാനും സുരക്ഷിതത്വം തോന്നാനും എനിക്കല്‍പം സമയമെടുത്തു. നിങ്ങള്‍ ഇതു വായിക്കുന്നുണ്ടെങ്കില്‍ എന്നെപ്പോലെ വൈകരുത്. നിങ്ങളുടെ തൂക്കത്തിന്റെ തോതല്ല നിങ്ങളെ നിര്‍ണയിക്കുന്നത്'  - നേഹ കു‌റിച്ചു.

വർഷങ്ങൾക്ക് മുൻപ് സീറോ സൈസിൽ ഇരിക്കുന്ന സമയത്തേയും ഇപ്പോഴത്തേയും ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. താരത്തെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT