Entertainment

'അത്തരം വേഷങ്ങള്‍ ചെയ്ത് എന്റെ വിലകളയേണ്ടതില്ലല്ലോ': വ്യക്തമാക്കി പ്രിയാ രാമന്‍

'പ്രണയവും വിവാഹമോചനവുമൊക്കെയായി ഒരു കാലത്ത് ഞാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് പ്രിയ രാമന്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ പ്രിയ എത്തിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ്. എന്നാല്‍ അപ്രധാനമായ വേഷങ്ങള്‍ ഇനി ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. 

എന്നെ സംബന്ധിച്ചിടത്തോളം അഭിനയിച്ച കാലത്ത് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കി. ഇപ്പോഴും എന്റെ സിനിമകള്‍ പ്രേക്ഷകരുടെ മനസ്സില്‍ മായാതെയുണ്ട്. അപ്രധാനമായ വേഷങ്ങള്‍ ചെയ്ത് എന്റെ വില കളയേണ്ടതില്ലല്ലോ എന്നാണ് പ്രിയാ രാമന്‍ ചോദിക്കുന്നത്. തന്റെ സ്വകാര്യ ജീവിതത്തേക്കുറിച്ചും താരം തുറന്നു പറഞ്ഞു. 

'പ്രണയവും വിവാഹമോചനവുമൊക്കെയായി ഒരു കാലത്ത് ഞാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. രഞ്ജിത്തുവുമായുള്ള വിവാഹശേഷമാണ് ഞാന്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. അഭിപ്രായവ്യത്യാസങ്ങള്‍ വിവാഹജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹമോചനം നേടിയത്. രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്. രണ്ടുപേരും എനിക്കൊപ്പമാണ്. ഞാന്‍ സന്തോഷവതിയാണ്.'
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT