Entertainment

അനാര്‍ക്കലിയുടെ സ്വിം സ്യൂട്ട് ഫോട്ടോയ്ക്ക് വിമര്‍ശന പെരുമഴ; നീന്താന്‍ പിന്നെ പര്‍ദ്ദ ഇട്ട് ഇറങ്ങണോ എന്ന് ആരാധകരും 

താരത്തിന്റെ വസ്ത്രസ്വാതന്ത്യത്തെ പിന്തുണച്ച് ധാരാളം കമന്റുകളാണ് ഫോട്ടോയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നന്ദം എന്ന ചിത്രത്തില്‍ ദര്‍ശനയായെത്തിയാണ് യുവതാരം അനാര്‍ക്കലി മരയ്ക്കാര്‍ ശ്രദ്ധനേടിയത്. പാട്ടും അഭിനയവുമായി ആരാധകരുടെ പ്രീതി നേടിയെടുത്ത താരം ഇപ്പോള്‍ പക്ഷെ വിമര്‍ശനശരങ്ങളാണ് ഏറ്റുവാങ്ങുന്നത്. നീന്തല്‍ക്കുളത്തില്‍ സ്വിം സ്യൂട്ട് വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് ഈ വിമര്‍ശനങ്ങളൊക്കെയും. 

തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് താരം ചിത്രം പങ്കുവച്ചത്. തീര്‍ത്തും മോശമായ കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ലൈക്കിനും പബ്ലിസിറ്റിക്കുമായി എന്തും ഇടും എന്നുതുടങ്ങി അസഭ്യ ഭാഷയിലാണ്‌ പല കമന്റുകളും.

വിമര്‍ശനം ഏറിയപ്പോള്‍ താരത്തെ അനുകൂലിച്ചും ധാരാളം പേര്‍ എത്തിത്തുടങ്ങി. സ്വിമ്മിങ് പൂളില്‍ പിന്നെ പര്‍ദ്ദ ഇടണോ, പൂളിലിറങ്ങുമ്പോള്‍ സാരിയാണോ ഉടുക്കണ്ടേ എന്നാണ് വിമര്‍ശകരോടുള്ള മറുചോദ്യം. താരത്തിന്റെ വസ്ത്രസ്വാതന്ത്യത്തെ പിന്തുണച്ച് ധാരാളം കമന്റുകളാണ് ഫോട്ടോയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. 

ഇന്നലെ പ്രത്യേകിച്ചൊന്നും കുറിക്കാതെ പങ്കുവച്ച ചിത്രത്തിന് താഴെ ഒരു ദിവസത്തിനുള്ളിലാണ് ഇത്രയധികം എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ വിമര്‍ശനങ്ങളോടൊന്നും അനാര്‍ക്കലി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

കേരളം പിഎം ശ്രീയിൽ പങ്കാളി, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, മൂന്ന് ദിവസം ഡ്രൈ ഡേ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT