Entertainment

അനു എന്നോട് ചോദിച്ചത് ഇതുമാത്രം; നായികയുടെ ആഗ്രഹം നിറവേറ്റി അല്ലു അര്‍ജ്ജുന്‍ 

അല്ലു അര്‍ജ്ജുന്‍ നായകനായ നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യയാണ് അനു ഇമ്മാനുവല്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 

Author : സമകാലിക മലയാളം ഡെസ്ക്

ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ അനു ഇമ്മാനുവല്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിരക്കേറിയ നായികയായി മാറിയിരിക്കുകയാണ്. തെലുങ്ക് യുവ താരം അല്ലു അര്‍ജ്ജുന്‍ നായകനായ നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യയാണ് അനുവിന്റെ ഏറ്റവുമൊടുവില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമ. 

അനുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വിവരം അല്ലു അര്‍ജ്ജുന്‍ ആരാധകരോട് പങ്കുവച്ചത്. 'എന്റെ നായിക അനു ഇമ്മാനുവല്‍ ആദ്യമായും അവസാനമായും എന്നോട് ആവശ്യപ്പെട്ടത് ഒരു സെല്‍ഫി മാത്രമാണ്', ഷൂട്ടിങിന്റെ അവസാനദിവസം എടുത്ത അനുവുമായുള്ള തന്റെ ആദ്യ സെല്‍ഫി പങ്കുവച്ചുകൊണ്ട് അല്ലു ട്വിറ്ററില്‍ കുറിച്ചു. 

വംശി സംവിധാനം നിര്‍വഹിക്കുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ' മെയ് 4 ന് ചിത്രം റിലീസിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!