Entertainment

'അനു സിത്താര ഹോട്ടല്ലേ, ചിക്കല്ലേ', പാര്‍വതിയെപ്പോലെ ആണല്ലോ എന്ന് കേട്ട് മടുത്തെന്ന് അനാര്‍ക്കലി

ഫെമിനിസ്റ്റാണോ എന്ന് തന്നോട് ഒരുപാട് പേര്‍ ചോദിക്കാറുണ്ടെന്നും അത് കേട്ടു മടുത്തെന്നും താരം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

നന്ദം എന്ന സിനിമയിലൂടെയെത്തി ആരാധകരുടെ മനസു കവര്‍ന്ന താരമാണ് അനാര്‍ക്കലി മരിക്കാര്‍. പാര്‍വതി പ്രധാനവേഷത്തില്‍ എത്തിയ ഉയരെയില്‍ കഥാപാത്രം മികച്ച അഭിപ്രായം നേടിയിരുന്നു. എന്നാല്‍ പാര്‍വതിയെപ്പോലെയാണല്ലോ എന്ന് കേട്ടു മടുത്തു എന്നാണ് അനാര്‍ക്കലി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ വെളിപ്പെടുത്തല്‍ നടത്തിയത്. 

മലയാളത്തിലെ ഏറ്റവും ഹോട്ടസ്റ്റായ നടി അനു സിത്താരയാണെന്നാണ് അനാര്‍ക്കലി പറയുന്നത്. ആസിഫ് അലിയെയാണ് നടന്മാരില്‍ ഏറ്റവും ഹോട്ടായി അനാര്‍ക്കലി കാണുന്നത്. നടി സാനിയ ഈയ്യപ്പന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കയറി താന്‍ എപ്പോഴും നോക്കാറുണ്ടെന്നും താരം പറഞ്ഞു. സാനിയയുടെ ചിത്രങ്ങള്‍ ഇഷ്ടമാണെന്നും അതിനാലാണ് നോക്കുന്നതെന്നുമാണ് താരം കൂട്ടിച്ചേര്‍ത്തു. 

ഫെമിനിസ്റ്റാണോ എന്ന് തന്നോട് ഒരുപാട് പേര്‍ ചോദിക്കാറുണ്ടെന്നും അത് കേട്ടു മടുത്തെന്നും താരം വ്യക്തമാക്കി. താന്‍ അറിയാതെ തന്റെ ഹോട്ട് ഫോട്ടോസ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്നറിയാന്‍ യൂട്യൂബില്‍ സര്‍ച്ച് ചെയ്യുമായിരുന്നെന്നും അനാര്‍ക്കലി പറഞ്ഞു. അടുത്തിടെയാണ് തന്റെ കുറച്ച് ഹോട്ട് ഫോട്ടോസ് പുറത്തുവന്നത്. എന്നാല്‍ അതിന് മുന്‍പ് തന്നെ അനാര്‍ക്കലി മരിക്കാരുടെ ഹോട്ട് ഫോട്ടോസ് എന്ന തലക്കെട്ടില്‍ വിഡിയോസ് വന്നു തുടങ്ങിയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. മുടി ബോയ്കട്ടൊക്കെ വെട്ടി പാന്റും ഷര്‍ട്ടും ധരിച്ച് നടന്നിരുന്ന സമയത്ത് താന്‍ പെണ്‍കുട്ടിയാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ലെന്നും അന്ന് ശബരിമലയില്‍ പോയാല്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും അനാര്‍ക്കലി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍