
കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിനു വലിയ ബാധ്യത വരുത്തിവച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവര്ത്തിച്ചതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. സര്ക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണങ്ങള് മറികടന്നും ധനവകുപ്പിനെ നോക്കുകുത്തിയാക്കിയുമാണ് കിഫ്ബി പ്രവര്ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ കിഫ്ബി സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്ട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിലെ വൻതോതിലുള്ള ക്രമക്കേടുകൾക്കും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതിനുമെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയിലെ നേതാക്കളും നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates