Entertainment

അനുഷ്‌കയുടെ നെറുകയില്‍ മുത്തമിട്ട് ഷാറൂഖ്; സീറോയുടെ പോസ്റ്ററില്‍ ഗൗരി ഖാനെ ആകര്‍ഷിച്ചത് മറ്റൊന്ന് 

പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ കുറിച്ച കമന്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കുള്ളന്‍ കഥാപാത്രമായി ഷാറൂഖ് ഖാന്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയാണ് റിലീസിനൊരുങ്ങിയിരിക്കുന്ന ബോളിവുഡ് ചിത്രം സീറോയെക്കുറിച്ചുള്ള ആവേശത്തിന് പിന്നില്‍. കിംഗ് ഖാനൊപ്പം അനുഷ്‌കയും കത്രീനയും നായികമാരായെത്തുന്ന ചിത്രം പ്രഖ്യാപിച്ച ദിനം മുതല്‍ വാര്‍ത്തകളില്‍ ഇടംനേടിയതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ കൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

വീല്‍ചെയറിലിരിക്കുന്ന അനുഷ്‌കയുടെ നെറുകയില്‍ ഷാറൂഖ് ചുംബിക്കുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. കറുത്ത സ്യൂട്ട് ധരിച്ചാണ് ഇരുവരും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ന് വൈകിട്ട് ഷാറൂഖും അനുഷ്‌കയും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിസൂടെ പോസ്റ്റര്‍ പങ്കുവച്ചു. പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ കുറിച്ച കമന്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

'നെറുകയില്‍ ഒരു ചുംബനം, പ്രണയത്തിന്റെ എത്ര മനോഹരവും സൗമ്യവുമായ ആവിഷ്‌കരണം', പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ഗൗരി കുറിച്ചു. എന്നാല്‍ ഗൗരിയെ യഥാര്‍ത്ഥത്തില്‍ ആകര്‍ഷിച്ചത് ചൂംബനമോ ഷാറൂഖോ അനുഷ്‌കയോ ഒന്നുമല്ല, മറിച്ച് പോസ്റ്ററില്‍ കാണുന്ന ജനാലയാണ് ഇന്റീരിയര്‍ ഡിസൈനര്‍ കൂടെയായ ഗൗരിക്ക് പ്രിയങ്കരമായത്. 

ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയായി വീല്‍ചെയറിലാണ് അനുഷ്‌ക്ക ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കത്രീന കൈഫാണ് മറ്റൊരു നായിക. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഹിമാന്‍ഷു ശര്‍മ്മയാണ്. ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഗൗരി ഖാന്‍ ആണ് നിര്‍മ്മാണം. ഡിസംബര്‍ 21ന് ചിത്രം തിയ്യറ്ററുകളില്‍ എത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്