Entertainment

'അന്ന് ഞാന്‍ 21കാരി നടി; ഇയാള്‍ 20കാരന്‍ വിദ്യാര്‍ഥി; ഹൃദയമിടിപ്പ് കൂടി...തൊണ്ട വരണ്ടാണ് നിന്നത്'

ഒരു കാര്യം കൂടി. ആ ചിത്രം പകര്‍ത്തിയത് ആരാണെന്ന് ഊഹിക്കാമോ?

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; വിവാഹജീവിതത്തിന്റെ പതിനേഴാം വാര്‍ഷികത്തില്‍ നടി പൂര്‍ണിമ ഇന്ദ്രജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. തങ്ങളുടെ പ്രണയകാലം ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൂര്‍ണിമയുടെ കുറിപ്പ്.

ആ ചിത്രം പകര്‍ത്തിയത് ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനാണെന്നും ഞങ്ങളുടെ പ്രണയം അമ്മ മനസ്സിലാക്കിയോ എന്നറിയാതെ തൊണ്ടവരണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തതെന്നും പൂര്‍ണിമ പറയുന്നു. വളരെ രസകരമായ രീതിയിലാണ് പൂര്‍ണിമയുടെ കുറിപ്പ്. കുറിപ്പ് മനോഹരമെന്നാണ് മിക്ക ആരാധകരുടെയും കമന്റുകള്‍.

പൂര്‍ണിമയുടെ കുറിപ്പ്

ഇത് ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ.. ഈ ദിവസമാണ് എന്നെ ഇയാള്‍ പ്രൊപ്പോസ് ചെയ്യുന്നത്. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സും ഇയാള്‍ക്ക് ഇരുപതും. ഞാനൊരു നടിയും. ഇയാള്‍ വിദ്യാര്‍ഥിയും.

ആ ദിവസം ഞാന്‍ നല്ലപേലെ ഓര്‍ക്കുന്നു. ഓഹ്!! ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു. ഹൃദയമിടിപ്പുകളുടെ വേഗം കൂടി..തൊണ്ട വരണ്ട അവസ്ഥയിലാണ് നില്‍ക്കുന്നത്. 

ഒരു കാര്യം കൂടി. ആ ചിത്രം പകര്‍ത്തിയത് ആരാണെന്ന് ഊഹിക്കാമോ? മല്ലിക സുകുമാരനാണ് ആ ചിത്രത്തിന്റെ ഉടമ.

എനിക്ക് അന്നറിയില്ല. ഞങ്ങളുടെ തലയില്‍ പുകയുന്നതെല്ലാം അമ്മയ്ക്കന്ന് മനസിലായിരുന്നോ എന്ന്...ഇന്ന് ശരിക്കുമറിയാം. എല്ലാമറിഞ്ഞിരിക്കും. മൂന്ന് വര്‍ഷത്തെ പ്രണയകാലം.. പതിനേഴുവര്‍ഷത്തെ വിവാഹജീവിതം...ഹാപ്പി ആനിവേഴ്‌സറി ഇന്ദ്രാ..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT