Entertainment

അന്യക്കുട്ടി വരച്ച ചിത്രങ്ങള്‍ വാങ്ങി സിനിമാതാരങ്ങള്‍; അഭിഷേക് നല്‍കിയത് ഒരു ലക്ഷം രൂപ 

അന്യ താൻ വരയ്ക്കുന്ന ആനിമൽ സ്കെച്ചുകൾക്ക് 1000 രൂപയാണ് ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് ബാധയിൽ രാജ്യം മുഴുവൻ ജാ​ഗ്രതയോടെ മുന്നോട്ടുനീങ്ങുമ്പോൾ കിടന്നുറങ്ങാൻ ഇടമില്ലാതെ തെരുവിൽ അലയുന്നവർ നിരവധിയാണ്. ഇത്തരം ആളുകളെ സഹായിക്കാൻ ലോക്ക്ഡൗൺ കാലത്ത് ചിത്രം വരച്ച് പണം സമാഹരിക്കുകയാണ് പന്ത്രണ്ടുവയസ്സുകാരി അന്യ. ബോളിവുഡ് സംവിധായിക ഫറാ ഖാന്റെ മകളാണ് തന്നാലാവുന്ന സഹായങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഭവനരഹിതരെയും തെരുവുമൃഗങ്ങളെയും സഹായിക്കുകയാണ് അന്യയുടെ ലക്ഷ്യം. മൃഗസ്നേഹിയായ അന്യ താൻ വരയ്ക്കുന്ന ആനിമൽ സ്കെച്ചുകൾക്ക് 1000 രൂപയാണ് ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. ഇതിനോടകം സമാഹരിച്ച ഏതാണ്ട് രണ്ടു ലക്ഷത്തോളം രൂപ കൊറോണദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുകയും ചെയ്തിരുന്നു.  ഇതിനുപിന്നാലെയാണ് അന്യയ്ക്ക് പ്രോത്സാഹനവുമായി നടൻ അഭിഷേക് ബച്ചൻ എത്തിയിരിക്കുന്നത്.

അന്യ വരച്ച ഒരു പടം 101000 രൂപയ്ക്ക് വാങ്ങിയാണ് അഭിഷേക് പിന്തുണ നൽകിയിരിക്കുന്നത്. ഫറാഖാൻ തന്നെയാണ് ഈ സന്തോഷവാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. “ആരാണ് ഒരു ലക്ഷം രൂപ ഒരു സ്കെച്ചിനു നൽകുക? അഭിഷേക് ബച്ചനല്ലാതെ. നന്ദി വലിയ ഹൃദയമുള്ള, ക്രേസിയായ എന്റെ കൂട്ടുകാരന്”, എന്നാണ് ഫറ കുറിച്ചിരിക്കുന്നത്. സിനിമാതാരങ്ങളായ സോയ അക്തർ, സോനാലി ബേന്ദ്ര, ശ്വേത ബച്ചൻ, രവീണ ടണ്ഡൻ, അതിദി റാവു, ഗൗരി ഖാൻ എന്നിവരും അന്യയുടെ ചിത്രങ്ങൾ വാങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

SCROLL FOR NEXT