Entertainment

അഭിജിത്ത് കൂടെ ഇല്ലെങ്കിൽ എന്താ, വീട്ടിലെ പാർട്ടി ​ഗംഭീരമാക്കി അമല പോൾ; വിഡിയോ

തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സഹോദരന്റെ പിറന്നാൾ പാർട്ടിയുടെ വിശേഷങ്ങൾ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർന്ന് കൂടെയില്ലെങ്കിലും സഹോദരൻ അഭിജിത്തിന്റെ പിറന്നാൾ ​ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്. അവനായി വീട്ടിൽ സ്പെഷ്യൽ പാർട്ടി വരെ നടത്തി. സാധാരണ പാർട്ടിയല്ല ക്വാറന്റീൻ പാർട്ടി. ഡാൻസും ഡിജെയുമൊക്കെയായി വമ്പൻ ആഘോഷമായിരുന്നെങ്കിലും അമല പോൾ മാത്രമാണ് പാർട്ടിയിലുണ്ടായിരുന്നത്. അതും മാസ്ക് ധരിച്ച്. താരം തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സഹോദരന്റെ പിറന്നാൾ പാർട്ടിയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. 

വീട്ടിലെ ടിവിയിൽ ഡിജെ പ്ലേ ചെയ്ത് താരം മനോഹരമായ ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇന്ന് ഞങ്ങളുടെ വീട്ടിൽ പാർട്ടി ആയിരുന്നു. കാരണം എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരേയൊരു മൂത്ത സഹോദരൻ (അവൻ എപ്പോഴും ഇളയത് ആണെന്നാണ് പറയുന്നത്) അഭിജിത്ത് പോളിന്റെ പിറന്നാളാണ്. അകലം പാലിച്ച് മാസ്ക് ധരിച്ചുള്ള പാർട്ടി. അമ്മയാണ് വിഡിയോ എടുത്തിരിക്കുന്നത്. ഒരു ക്വാറഫിൻ പാർട്ടി.’ എന്ന അടിക്കുറിപ്പിലാണ് വിഡിയോ. 

വിഡിയോയിലൂടെ സഹോദരന് പിറന്നാൾ ആശംസ നേർന്നതിനൊപ്പം അവൻ കൂടെയില്ലെന്നും മിസ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു. വിഡിയോയില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നായിരുന്നു  പോസ്റ്റിന് താഴെ അഭിജിത്ത് കുറിച്ചത്. കൂടാതെ പിറന്നാൾ ദിനത്തിൽ തന്റെ ജീവിതത്തിലെ രണ്ട് പെണ്ണുങ്ങളെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രവും അഭിജിത്ത് പങ്കുവെച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT