Entertainment

അമ്പതാം പിറന്നാൾ ആഘോഷത്തിന് പിന്നാലെ ആരാധകര്‍ പത്തുലക്ഷം കടന്നു; മകൾക്കൊപ്പം ക്യൂട്ട് നൃത്തവുമായി പദ്മലക്ഷ്മി, വിഡിയോ

'ദി ​ഗോൾഡൻ ​ഗേൾസ്' എന്ന അടിക്കുറിപ്പോടെയാണ് ന‌ൃത്തവിഡിയോ പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ പത്ത് ലക്ഷം ആരാധകരെ നേടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടിയും മോഡലും എഴുത്തുകാരിയുമായ പദ്മലക്ഷ്മി. മകൾക്കൊപ്പമുള്ള ക്യൂട്ട് നൃത്തത്തിലൂടെയാണ് പദ്മ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. സൗഹൃദങ്ങൾക്ക് നന്ദികുറിച്ച പദ്മ 'ദി ​ഗോൾഡൻ ​ഗേൾസ്' എന്ന അടിക്കുറിപ്പോടെയാണ് ന‌ൃത്തവിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒന്നര ലക്ഷത്തോളം ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടത്.

ഈ മാസം നാലാം തിയതി അമ്പതാം പിറന്നാൾ ആഘോഷിച്ച താരം ജന്മദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളും ഏറെ വൈറലായിരുന്നു. ബിക്കിനിയിൽ കടൽതീരത്തുനിൽക്കുന്ന ഹോട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 'അമ്പതുകൾ പുതിയ മുപ്പതുകളാണ്, ഞാൻ തുടങ്ങാൻ പോവുന്നതേയുള്ളു' എന്നായിരുന്നു ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിരട്ടാന്‍ വരേണ്ട, ഞങ്ങൾ ഓടുപൊളിച്ചു വന്നവരല്ല'; സഭയില്‍ മന്ത്രി ശിവന്‍കുട്ടിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്

'ഇത് അംഗീകരിക്കാനില്ല; മികച്ച ബാലതാരമായത് അര്‍ഹതയില്ലാത്ത വ്യക്തി'; നീതി നിഷേധമെന്ന് 'കൈതി' താരം മോണിക്ക

സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നു; ദേവസ്വം എസ്പിയുടെ റിപ്പോര്‍ട്ട്

ഫൈനലിൽ ഇന്ത്യയാണെങ്കിലോ?, പാകിസ്ഥാനോട് ചോദ്യവുമായി മുൻ താരങ്ങൾ

'ബേപ്പൂര്‍ എംഎല്‍എയായി അന്‍വര്‍ ജയിച്ചുവരും'; യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്

SCROLL FOR NEXT