Entertainment

അമ്മയാകാന്‍ ഒരുങ്ങി ദിവ്യ ഉണ്ണി; ചേര്‍ത്തു പിടിച്ച് അരുണ്‍, വളകാപ്പ് ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ഭര്‍ത്താവ് അരുണിനും മകള്‍ മീനാക്ഷിക്കും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. തന്റെ ജീവിതത്തിലെ സ്‌പെഷ്യല്‍ നിമിഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വീണ്ടും അമ്മയാകാന്‍ ഒരുങ്ങുകയാണ് താരം. വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. 

ഭര്‍ത്താവ് അരുണിനും മകള്‍ മീനാക്ഷിക്കും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നാടന്‍ ലുക്കിലാണ് ദിവ്യ ഉണ്ണി വളകാപ്പിന് എത്തിയത്. കറുപ്പില്‍ ഗോള്‍ഡന്‍ നിറത്തിലുളള മുത്ത് പതിപ്പിച്ച ബ്ലൗസു റോസില്‍ ഗോള്‍ഡന്‍ കസവുള്ള സാരിയായിരുന്നു വേഷം. കൈകളില്‍ നിറയെ കുപ്പി വളകളും അണിഞ്ഞിരുന്നു. താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകള്‍ നിറയുകയാണ്. 

2018 ഫെബ്രുവരിയിലാണ് അരുണ്‍ കുമാറുമായുള്ള ദിവ്യ ഉണ്ണിയുടെ വിവാഹം. എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്. താരത്തിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ താരത്തിന് രണ്ട് മക്കളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി