Entertainment

അയാള്‍ കഞ്ചാവ് കേസല്ലേയെന്ന്‌ പരിഹാസം; കൊക്കെയ്ന്‍ എന്ന്‌ തിരുത്തി ഷൈന്‍; ഞെട്ടിച്ച് താരം

തന്നെ കഞ്ചാവ് കേസ് എന്ന് വിളിച്ച ആളെ കഞ്ചാവ് അല്ല കൊക്കെയ്ന്‍ എന്ന് തിരുത്തിയായിരുന്നു മറുപടി

Author : സമകാലിക മലയാളം ഡെസ്ക്


ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന വേഷത്തില്‍ എത്തിയ ഇഷ്‌ക് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ഷെയ്‌നിനേക്കാള്‍ ഒരു പടി മുകളിലാണ് ഷൈനിന്റെ പ്രകടനം എന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. താരത്തെ പുകഴ്ത്തി ഇതിനോടകം നിരവധി പേരാണ് പോസ്റ്റിട്ടത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് തന്നെ പരിഹസിച്ച ആള്‍ക്ക് ഷൈന്‍ നല്‍കിയ മറുപടിയാണ്. തന്നെ കഞ്ചാവ് കേസ് എന്ന് വിളിച്ച ആളെ കഞ്ചാവ് അല്ല കൊക്കെയ്ന്‍ എന്ന് തിരുത്തിയായിരുന്നു മറുപടി. പരിഹസിച്ച ആളുകള്‍ മാത്രമല്ല സോഷ്യല്‍ മീഡിയ തന്നെ ഞെട്ടിയിരിക്കുകയാണ് ഷൈനിന്റെ മറുപടി കേട്ട്. 

ഇഷ്‌ക് സിനിമയിലെ ഷൈന്‍ ടോമിനെ പ്രശംസിച്ചുകൊണ്ട് വിഷ്ണു പി. എസ് എന്ന ആരാധകന്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയായിട്ടാണ് പുള്ളി കഞ്ചാവ് കേസ് അല്ലേ' എന്ന കമന്റ് വന്നത്. ' നല്ല നടനാണെന്ന് വച്ച് പേഴ്‌സണല്‍ ആയ കാര്യങ്ങളില്‍ നല്ലത് വേണം എന്നില്ലല്ലോ നമുക്ക് അറിയാവുന്ന കാര്യമാണ്. പുള്ളിക്കെതിരായ കഞ്ചാവ് കേസ് ഉള്ളതാണ്' എന്നും വിമര്‍ശകന്‍ കുറിച്ചു. ഇതിന് താഴെ വന്നാണ് തന്റെ പേരില്‍ കഞ്ചാവ് കേസ് അല്ല കൊക്കെയ്ന്‍ കേസാണ് ഉള്ളതെന്ന് താരം മറുപടി നല്‍കിയത്. 

സിനിമയില്‍ ശ്രദ്ധനേടുന്ന സമയത്താണ് ഷൈനിന് എതിരേ കൊക്കെയ്ന്‍ കേസ് വരുന്നത്. നാല് യുവതികള്‍ക്കൊപ്പം ഷൈനിനെ കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നിന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കുറച്ചു നാള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും ഇപ്പോള്‍ ഷൈനിന് കൈനിറയെ സിനിമകളാണ്. ഓരോ സിനിമയിലും മികച്ച പ്രകടനമാണ് ഷൈന്‍ കാഴ്ചവെക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

SCROLL FOR NEXT