Entertainment

അയൽക്കാരൻ മൊബൈലുമായി ഇടവഴിയിലൂടെ നടക്കുമ്പോൾ കുരുമുളക് പറിക്കാൻ മതിലില്‍ കയറരുത്; ​ഗോവിന്ദ് പത്മസൂര്യ പഠിച്ച പാഠം

മതിലിൽ കയറി കുരുമുളകു പറിക്കുന്നതുകണ്ട മുരളിചേട്ടൻ ഫോട്ടോ എടുത്ത് ഫേയ്സ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർ‍ന്ന് പാട്ടാമ്പിയിലെ വീട്ടിലാണ് നടൻ ​ഗോവിന്ദ് പത്മസൂര്യ. അമ്മയെ അടുക്കളയിൽ സഹായിച്ചും പറമ്പിലെ ചില്ലറ ജോലികളുമായി സമയം തള്ളിനീക്കുകയാണ് താരം. അതിനിടയിലാണ് ജിപിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. കാവി മുണ്ടും ബനിയനുമിട്ട് മതിലിന് മുകളിൽ കയറി മുരുമുളക് പറിക്കുന്ന ​ഗോവിന്ദ് പത്മസൂര്യയായിരുന്നു ചിത്രത്തിൽ. തുടർന്ന് താരത്തെ പുകഴ്ത്തി നിരവധിപേർ രം​ഗത്തെത്തി. 

എന്നാൽ ​ഗോവിന്ദ് പത്മസൂര്യയല്ല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താരത്തിന്റെ അയൽക്കാരനായ മുരളിച്ചേട്ടനാണ്. മതിലിൽ കയറി കുരുമുളകു പറിക്കുന്നതുകണ്ട മുരളിചേട്ടൻ ഫോട്ടോ എടുത്ത് ഫേയ്സ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. ഇതിൽ നിന്ന് താൻ പഠിച്ച ജീവിതപഠം എന്തെന്ന് പറയുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ജീവിതപാഠത്തെക്കുറിച്ച് കുറിച്ചത്. 

ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദർഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠം: അയൽവാസി മുരളിയേട്ടൻ മൊബൈൽ കാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോൾ കുരുമുളക് പറിക്കാൻ മതിലിൽ കയറരുത്!- താരം കുറിച്ചു. എന്നാൽ പോസ്റ്റിന് താഴെ മുരളിയേട്ടനെ പുകഴ്ത്തിയും നന്ദി പറഞ്ഞും നിരവധി പേരാണ് എത്തുന്നത്. ജിപിയുടെ യഥാർത്ഥമുകം പുറത്തുകൊണ്ടുവന്നതിന് മുരളിയേട്ടന് നന്ദി എന്നാണ് കമന്റുകൾ. 

അല്ലു അർജുൻ നായകനായി എത്തിയ അങ്ങ് വൈകുണ്ഡപുരത്ത് എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.സൂപ്പർതാരത്തിന്റെ വില്ലനായി തിളങ്ങിയതോടെ താരത്തിന്റെ തെന്നിന്ത്യൻ ആരാധകരുടെ എണ്ണവും വർധിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT