Entertainment

അര്‍ജുന്‍ റെഡ്ഡിക്ക് അപരനോ?!.. ഈ ചിത്രം കണ്ടാല്‍ മനസിലാവും സത്യാവസ്ഥ

തെലുങ്കില്‍ ശാലിനി പാണ്ടെ അവതരിപ്പിച്ച പ്രീതി എന്ന കഥാപാത്രത്തെ ബോളിവുഡില്‍ അവതരിപ്പിക്കുന്നത് കിയാര അദ്വാനി ആണ്.

Author : സമകാലിക മലയാളം ഡെസ്ക്

ര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് കഥാപാത്രം ഇന്ന് ഒരു ബ്രാന്‍ഡ് നെയിം പോലെയെന്നോണം തെന്നിന്ത്യയിലാകെ പ്രശസ്തമാണ്. വിജയ് ദേവരകൊണ്ട അവിസ്മരണീയമാക്കി തെലുങ്കിനപ്പുറം വളര്‍ന്ന കഥാപാത്രമാണ് അര്‍ജുന്‍ റെഡ്ഡി. ഇപ്പോള്‍ ബോക്‌സ് ഓഫീസ് ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. 'കബീര്‍ സിങ്' എന്ന് പേര് നല്‍കിയ ചിത്രത്തില്‍ ബോളിവുഡ് താരം ഷാഹിദ് കപൂര്‍ ആണ് നായകന്‍.

ബോളിവുഡിലെത്തുമ്പോള്‍ അര്‍ജുന്‍ റെഡി കബീര്‍ രാജീവ് സിങായി മാറുന്നു. തനിമ ചോരാതെ ആദ്യാവസാനം അര്‍ജുന്‍ റെഡ്ഡിയെ ഓര്‍മരപ്പെടുത്തിക്കൊണ്ടാണ് ഷാഹിദ് കപൂര്‍ കബീര്‍ സിങായി മാറിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. 

തെലുങ്കില്‍ ശാലിനി പാണ്ടെ അവതരിപ്പിച്ച പ്രീതി എന്ന കഥാപാത്രത്തെ ബോളിവുഡില്‍ അവതരിപ്പിക്കുന്നത് കിയാര അദ്വാനി ആണ്. അര്‍ജുന്‍ റെഡ്ഡിയൊരുക്കിയ സന്ദീപ് വങ്ക തന്നെയാണ് കബീര്‍ സിങ്ങിനെയും വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ജൂണ്‍ 21ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

തന്റെ കാമുകിയയിരുന്നയാള്‍ മറ്റൊരാളെ വിവാഹം കഴിക്കുകയും അതില്‍ മനസ് മടുത്ത് മുഴുകുടിയാനായി മാറുകയും ചെയ്ത കബീര്‍ സിങിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഹിന്ദിയിലേക്ക് മാറ്റുമ്പോള്‍ ഇതിവൃത്തത്തില്‍ വ്യത്യാസം വരുത്തുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT