Entertainment

'അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിങ്ങും പോലെ ആദിത്യ വര്‍മ വിമര്‍ശിക്കപ്പെടില്ല'; മകന്റെ അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് വിക്രം

'ആരെയും കൂസാക്കാതെ, എല്ലാത്തിനേയും നിസ്സാരമായി കാണുന്ന കഥാപാത്രമായിരിക്കില്ല ധ്രുവിന്റേത് '

Author : സമകാലിക മലയാളം ഡെസ്ക്


തെന്നിന്ത്യയില്‍ വലിയ വിജയമായി മാറിയ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ ആദിത്യ വര്‍മ്മയിലൂടെ സിനിമയിലേക്ക് അരങ്ങേറുകയാണ് സൂപ്പര്‍ താരം വിക്രമിന്റെ മകന്‍ ധ്രുവ്. കഴിഞ്ഞ 27 ന് ഷാഹിദ് കപൂര്‍ നായകനായി എത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കബീര്‍ സിങ് റിലീസ് ചെയ്തിരുന്നു. തീയെറ്ററില്‍ വലിയ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ് ചിത്രം. എന്നാല്‍ അതിനൊപ്പം തന്നെ ചിത്രത്തിലെ ആണത്ത ആഘോഷവും സ്ത്രീ വിരുദ്ധതയുമെല്ലാം വലിയ ചര്‍ച്ചയാവുകയാണ്. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രം എന്നാണ് പ്രധാന ആരോപണം. എന്നാല്‍ ആദിത്യ വര്‍മ്മയ്‌ക്കെതിരേ ഇത്തരം വിമര്‍ശനങ്ങള്‍ ഉയരില്ല എന്നാണ് വിക്രം പറയുന്നത്. 

സിനിമയിലെ നെഗറ്റീവ് ഷെയ്ഡുകളെ മഹത്വവത്ക്കരിക്കനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്നും അതിനാല്‍ മറ്റു രണ്ടു ചിത്രങ്ങള്‍ക്കും ലഭിച്ച പ്രതികരണം പോലെയായിരിക്കില്ല ആദിത്യ വര്‍മ്മയ്ക്ക് ലഭിക്കുക എന്നുമാണ് വിക്രം പറഞ്ഞത്. ആരെയും കൂസാക്കാതെ, എല്ലാത്തിനേയും നിസ്സാരമായി കാണുന്ന കഥാപാത്രമായിരിക്കില്ല ധ്രുവിന്റേത് എന്നാണ് സിനിമാ എക്‌സ്‌പ്രെസിനു നല്‍കിയ അഭിമുഖത്തില്‍ വിക്രം പറഞ്ഞത്. 
 
'കബീര്‍ സിങ്ങോ അര്‍ജുന്‍ റെഡ്ഡിയോ പോലെ ആയിരിക്കില്ല ആദിത്യ വര്‍മ്മ. വിജയ് ദേവരെക്കൊണ്ടയെയോ ഷാഹിദിനെപ്പോലെയോ അല്ല, ധ്രുവ് സിനിമയില്‍ കോളേജ് വിദ്യാര്‍ഥിയെപ്പോലെത്തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ധ്രുവ് ആണ് ഈ റോള്‍ ചെയ്യാന്‍ ഏറ്റവും യോഗ്യനെന്ന് സംവിധായകന്‍ സന്ദീപ് വങ്കയും പറഞ്ഞിരുന്നു. മറ്റു രണ്ടു ചിത്രങ്ങളിലും കാണുന്നതു പോലെ ആരെയും കൂസാക്കാതെ, എല്ലാത്തിനേയും നിസ്സാരമായി കാണുന്ന കഥാപാത്രമായിരിക്കില്ല, ആദിത്യവര്‍മ്മയില്‍ ധ്രുവിന്റെ കഥാപാത്രം. റീമേക്ക് ആണെങ്കില്‍ കൂടി സിനിമയിലെ നെഗറ്റീവ് ഷെയ്ഡുകളെ വലുതാക്കിക്കാണിക്കാനുള്ള വലിയ ശ്രമങ്ങളൊന്നും ഇതില്‍ നടന്നിട്ടില്ല. അതുകൊണ്ടു തന്നെ മറ്റു രണ്ടു ചിത്രങ്ങള്‍ക്കും കിട്ടിയ പ്രതികരണങ്ങളാവില്ല, ഇതിന് എന്നാണ് തോന്നുന്നത്.' വിക്രം പറഞ്ഞു.

'ഒരു കള്‍ട്ട് സിനിമയുടെ റീമേക്കായതിനാലാണ് ധ്രുവ് തന്റെ അരങ്ങേറ്റ ചിത്രമായി ആദിത്യവര്‍മ്മ തെരഞ്ഞെടുത്തതെന്നും വിക്രം പറഞ്ഞു. സെല്‍സേഷനലിസം കൊണ്ട് പ്രശസ്തിനേടിയ ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി എന്നു കരുതുന്നില്ല. ഒരു പ്രത്യേക വിഭാഗമോ, പ്രായക്കാരോ മാത്ര
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT