Entertainment

അലാവുദ്ദീന്‍ ഖില്‍ജിയുടെയും ഖഫൂറിന്റെയും ബന്ധം ഇവിടെ കാണാം..; പത്മാവതിലെ ത്രില്ലിങ് പാട്ട് 

ബൈസെക്ഷ്വല്‍ ആയ ഖില്‍ജിയുടെ പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങള്‍ തുറന്നു കാണിക്കുന്നുണ്ട് ഈ പാട്ടില്‍.

Author : സമകാലിക മലയാളം ഡെസ്ക്

പത്മാവത് കണ്ടവരെല്ലാം അതിലെ പാട്ടുകളും കണ്ടിരിക്കും. എന്നാല്‍ സിനിമയില്‍, കഥയില്‍ മുഴുകിയിരിക്കുന്ന സമയത്ത് എല്ലാ പാട്ടും അത്ര ശ്രദ്ധിച്ചെന്നു വരില്ല. ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിന്റെ അലാവുദ്ദീന്‍ ഖില്‍ജിയും ജിം സരബിന്റെ മാലിക് കാഫുര്‍ എന്ന കഥാപാത്രവും തമ്മില്‍ വല്ലാത്തൊരു അടുപ്പമുണ്ട്.

ബിന്‍തേ ദില്‍ എന്ന് തുടങ്ങുന്ന പത്മാവതിലെ പാട്ട് അണിയറക്കാര്‍ ഇപ്പോള്‍ യൂടൂബിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. അലാവുദ്ദീന്‍ ഖില്‍ജിയുടെ അടിമയായ കാഫൂര്‍ കയ്യിലൊരു തീപ്പന്തവുമായി സീനിലുടനീളം ഖില്‍ജിയുടെ പിറകെ നടക്കുകയാണ്. സ്വന്തം സൗന്ദര്യത്തില്‍ അഭിരമിക്കുന്ന ഖില്‍ജിയെയാണ് പാട്ടില്‍ കാണാന്‍ കഴിയുന്നത്. പശ്ചാത്തലത്തില്‍ കാഫൂര്‍ എന്ന കഥാപാത്രത്തിന്റെ പാട്ടുമുണ്ട്.

ബൈസെക്ഷ്വല്‍ ആയ ഖില്‍ജിയുടെ പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങള്‍ തുറന്നു കാണിക്കുന്നുണ്ട് ഈ പാട്ടില്‍. അല്‍വുദീന്‍ ഖില്‍ജിയായി റണ്‍വീറിന്റെ പകര്‍ന്നാട്ടങ്ങളില്‍ ഏറെ പ്രധാന്യമുളളതായിരുന്നു ചിത്രത്തിലെ  ഖലീബലി എന്ന പാട്ട്. എന്നാല്‍ അതിലും ഗംഭീരമാണ് ഇതും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഗ്ദാനങ്ങൾ പാലിച്ചില്ല; കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഭയമുണ്ടോ?; ഇതാ ഒരു ടിപ്പ്, വിശദാംശങ്ങള്‍

കൈയില്‍ എമര്‍ജന്‍സി ഫണ്ട് ഉണ്ടോ? ജോലി അനുസരിച്ച് എത്ര തുക വേണം? വിശദാംശങ്ങള്‍

66.67ൽ നിന്ന് ബം​ഗ്ലാദേശ് 55.56ൽ... 'തവിടുപൊടി', ഇന്ത്യക്ക് ഓസീസ് 'സമ്മാനം'!

"ദൃശ്യം 4' തീർച്ചയായും വരും, ഇതെന്റെ മനസിൽ നിന്ന് പറയുന്നതാണ്'; വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ