Entertainment

'അവന്‍ എന്നേക്കാള്‍ നന്നായി പണിയെടുക്കും, അതുകൊണ്ട് അവനൊപ്പം അഭിനയിക്കാന്‍ പേടിയാണ്'; അനിയനൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷം പങ്കുവെച്ച് സനൂഷ 

ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രത്തോടൊപ്പമുള്ള കുറിപ്പിലാണ് താരം പുതിയ സിനിമയെക്കുറിച്ച്‌ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ബാലതാരങ്ങളായെത്തി ആരാധകരുടെ മനസുകവര്‍ന്ന ചേച്ചിയും അനിയനുമാണ് സനൂഷയും സനൂപും. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് സനൂഷ. തന്റെ അനിയനൊപ്പം ആദ്യമായി സിനിമയില്‍ ഒന്നിക്കുന്നതിന്റെ സന്തോഷമാണ് താരം പുറത്തുവിട്ടത്. സംവിധായകന്‍ റോജിന്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. അനിയനൊപ്പം അഭിനയിക്കുന്നല്‍ സന്തോഷവും കുറച്ചു പേടിയുമുണ്ടെന്നാണ് സനൂഷ പറയുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രത്തോടൊപ്പമുള്ള കുറിപ്പിലാണ് താരം പുതിയ സിനിമയെക്കുറിച്ച്‌ പറഞ്ഞത്. 

''ഞങ്ങളെപ്പോഴാണ് ഒന്നിച്ച് അഭിനയിക്കുന്നതെന്ന് എല്ലാവരും പതിവായി ചോദിക്കാറുള്ള ചോദ്യമാണ്. അവനൊപ്പം ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുക എന്നത് എന്റെയൊരു സ്വപ്നമാണ്. അതേ സമയം ചെറിയൊരു ടെന്‍ഷന്‍ കൂടിയുണ്ട്. എന്നേക്കാള്‍ നന്നായി അവന്‍ ചില കഥാപാത്രങ്ങള്‍ ചെയ്യുമെന്നത് തന്നെയാണിതിന് കാരണം. എന്നെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണിത്.'' സനൂഷ കുറിച്ചു. 

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നാല്‍ഡി കുന്‍ഹയാണ്. രാഹുല്‍ സുബ്രഹ്മണ്യന്റെതാണ് ഗാനങ്ങള്‍. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം