Entertainment

അവര്‍ പതിനാറാം വയസ്സില്‍ ലൈംഗികത ആസ്വദിച്ചു; ഞങ്ങള്‍ അങ്ങനെ ആയിരുന്നില്ല; തുറന്ന് പറഞ്ഞ് നിക്ക്

പിന്നീട് വളര്‍ന്നപ്പോഴാണ് പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും കൂടുതലറിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെയാണ് നിക്ക് ജോനാസ് ഇന്ത്യക്ക് പ്രിയങ്കരനായത്. താരദമ്പതികളുടെ ഓരോ പ്രവര്‍ത്തിയും ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തായിയിരുന്നു. ഇപ്പോള്‍ തന്റെ കൗമാരകാലത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ നിക്ക് പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.

''കൗമാരക്കാലത്ത് പ്യൂരിറ്റി റിങ് ധരിച്ചാണ് ഞങ്ങള്‍ നടന്നിരുന്നത്. കരിയറില്‍ ഏറ്റവും ശോഭിച്ച കാലമായിരുന്നു അത്. അക്കാലത്ത് എനിക്കു പ്രണയമൊക്കെ തോന്നിയിരുന്നു. പക്ഷേ, ലൈംഗികതയുടെ പ്രാധാന്യം എന്താണെന്നൊന്ന് അറിഞ്ഞിരുന്നില്ല. പാശ്ചാത്യ സംസ്‌കാരമനുസരിച്ച് പതിനാറ് വയസ്സു മുതല്‍ തന്നെ മിക്കവരും പ്രണയത്തോടൊപ്പം ലൈംഗികതയും ആസ്വദിച്ചു തുടങ്ങും. സുഹൃത്തുക്കളും അങ്ങനെയായിരുന്നു. എന്നാല്‍, ഞങ്ങള്‍ മൂന്നു പേരും അങ്ങനെയായിരുന്നില്ലെന്നും നിക്ക് പറയുന്നു.

'പ്യൂരിറ്റി റിങ് ധരിച്ചു നടന്നിരുന്ന ഞങ്ങളെ പലരും പരിഹസിച്ചിരുന്നു. പതിനാറാം വയസ്സില്‍ അത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. അക്കാലത്ത് അത്തരം താത്പര്യം തോന്നാത്തതിനെ പരിഹസിക്കാനെന്തിരിക്കുന്നു എന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല.പ്യൂരിറ്റി റിങ്  ധരിക്കുക എന്നത് അമേരിക്കയിലെ ക്രൈസ്തവ
 സമൂഹത്തിനിടയില്‍ പ്രചാരത്തിലിരുന്നിരുന്നു. ചാരിത്ര്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപിടിക്കുന്നതിനായാണ് ഇത്തരം മോതിരം ധരിക്കുന്നത്. 1990കളുടെ തുടക്കത്തില്‍ ഈ രീതി അമേരിക്കന്‍ വിശ്വാസി സമൂഹത്തില്‍ വ്യാപകമായിരുന്നു.. പിന്നീട് വളര്‍ന്നപ്പോഴാണ് പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും കൂടുതലറിഞ്ഞത്' നിക്ക് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT