Entertainment

'ആ കൊലക്കേസിൽ നിന്നാണ് രാക്ഷസരാജാവിന്റെ ത്രെഡ് കണ്ടെത്തിയത്, പ്രോൽസാഹിപ്പിച്ചത് മമ്മുക്ക തന്നെ' 

രണ്ടു മമ്മുട്ടി ചിത്രങ്ങൾ വിജയമായതിന്റെ സന്തോഷവും വിനയൻ പങ്കുവച്ചു

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി, ദിലീപ്, കാവ്യ മാധവൻ, മീന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തി 2001ൽ തിയറ്ററുകളിൽ നിറഞ്ഞാടിയ ചിത്രമാണ് രാക്ഷസരാജാവ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ ഇപ്പോൾ. കേരളത്തെ പ്രകമ്പനം കൊള്ളിച്ച അതിദാരുണമായ ആലുവാ കൊലക്കേസും അതിൻെറ അന്വേഷണവുമൊക്കെയാണ് രാക്ഷസരാജാവ് എന്ന സിനിമ പിറക്കാൻ കാരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിനയൻ. 

മമ്മൂട്ടി ചിത്രം ദാദാസാഹിബ് റിലീസ് ചെയ്ത് നാലു മാസം കഴിഞ്ഞ ഉടനേയാണ് രാക്ഷസരാജാവ് ചെയ്യാൻ തീരുമാനിച്ചതെന്നും മമ്മുക്ക പ്രോൽസാഹിപ്പിച്ചതെന്നും വിനയൻ പറയുന്നു. അടുത്തടുത്തു ചെയ്ത രണ്ടു മമ്മുട്ടി ചിത്രങ്ങൾ വിജയമായതിന്റെ സന്തോഷവും വിനയൻ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ചു. 

കുറിപ്പിന്റെ പൂർണരൂപം

"രാക്ഷസരാജാവ് " ഷൂട്ടിംഗ് ആരംഭിച്ചത് "ദാദാസാഹിബ്" എന്ന എൻെറ മറ്റൊരു മമ്മുട്ടിച്ചിത്രത്തിൻെ റിലീസു കഴിഞ്ഞ് നാലു മാസം കഴിഞ്ഞ ഉടനേയാണ്...ദാദാസാഹിബിനു ശേഷം കരുമാടി കുട്ടൻെറ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അർജൻറായി ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്. ഇത്ര പെട്ടന്ന് അടുത്ത ചിത്രവും തുടങ്ങാൻ പ്രോൽസാഹിപ്പിച്ചത് സാക്ഷാൽ മമ്മുക്ക തന്നെയാണ്.. സത്യത്തിൽ അടുത്ത ചിത്രം പ്ലാൻ ചെയ്തിരുന്നത് വാസന്തിയുടെ തമിഴ് പതിപ്പായ കാശി ആയിരുന്നു.. ഞാനത് മുന്നോട്ടു നീട്ടിവച്ചു..കരുമാടിക്കുട്ടൻെറ തിരക്കിനിടയിൽ പുതിയൊരു സബ്ജക്ട് കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു.. അന്നു കേരളത്തെ പ്രകമ്പനം കൊള്ളിച്ച അതിദാരുണമായ ആലുവാ കൊലക്കേസും അതിൻെറ അന്വേഷണവും ഒക്കെ വാർത്തയായി നാട്ടിൽ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു.. പെട്ടെന്നൊരു സിനിമ ചെയ്യാൻ ആ കൊലക്കേസ് വിഷയത്തിൽ നിന്നു തന്നെ ത്രെഡ് കണ്ടെത്തുകയായിരുന്നു.. കരുമാടിക്കുട്ടൻെറ റീ- റിക്കോഡിങ്ങിനിടയിൽ ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു.. അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടു.. ഷുട്ടിംഗിനു മുൻപ് തിരക്കഥ മുഴുവൻ തീർക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല എന്നതാണു സത്യം.. എങ്കിലും രചനയും സംവിധാനവും ഒക്കെയായി 35 ദിവസം കൊണ്ടു ഷുട്ടിംഗ് തീർത്തു,..... അടുത്തടുത്തു ചെയ്ത രണ്ടു മമ്മുട്ടി ചിത്രങ്ങളും വ്യത്യസ്തമായിരുന്നു.. വിജയവുമായിരുന്നു..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി, വിശദമായ തെളിവെടുപ്പിന് അന്വേഷണ സംഘം; ജാമ്യ ഹര്‍ജിയും കോടതിയില്‍

പന്തളം നഗരസഭയില്‍ ഇന്ന് പ്രാദേശിക അവധി

യുവതി കഴുത്തറുത്ത നിലയില്‍; കോട്ടയത്ത് വീട്ടമ്മയും യുവാവും മരിച്ച നിലയില്‍; ദുരൂഹത

കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്നു മരണം

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT