Entertainment

'ജയസൂര്യ ഡെഡിക്കേറ്റഡ് നടന്‍, അവാര്‍ഡ് ഉപ്പയ്ക്ക് സമര്‍പ്പിക്കുന്നു'; സന്തോഷം പങ്കുവെച്ച് സൗബിന്‍

നമ്മുടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ലോ ബജറ്റില്‍ ചെയ്ത സിനിമ മികച്ച പ്രതികരണം നേടുക എന്നതു വലിയ കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

നായകനായി എത്തിയ ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷത്തിലാണ് സൗബിന്‍. സുഡാനി ഫ്രം നൈജീരിയയിലെ ഫുട്‌ബോള്‍ ടീം ഉടമ മുജീബിനെ തകര്‍ത്ത് അഭിനയിച്ചതിനാണ് സൗബിന് പുരസ്‌കാരം ലഭിക്കുന്നത്. അവാര്‍ഡ് കിട്ടയതിന് ശേഷമുള്ള താരത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ ' അടിപൊളി, സന്തോഷം, അതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല. അവാര്‍ഡ് കിട്ടുമെന്ന് വിചാരിച്ചില്ല, അത് എല്ലാവരും പറയുന്നതാണ്, അത് തന്നെയാണ് പറയാനുള്ളത്, വിചാരിച്ചില്ല.'

സംവിധായകന് അടക്കം നിരവധി അവാര്‍ഡുകളാണ് സുഡാനി നേടിയത്. ടീമിലെ മറ്റുള്ളവര്‍ക്കും അവാര്‍ഡ് കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്നും സൗബിന്‍ പറഞ്ഞു. നമ്മുടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ലോ ബജറ്റില്‍ ചെയ്ത സിനിമ മികച്ച പ്രതികരണം നേടുക എന്നതു വലിയ കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് എനിക്ക് മാത്രം അവകാശപ്പെട്ടതല്ല. സുഡാനി ഫ്രം നൈജീരിയയുടെ ടീമിനുള്ളതാണ് അവാര്‍ഡ്. 

ജയസൂര്യയ്‌ക്കൊപ്പമാണ് സൗബിന്‍ അവാര്‍ഡ് പങ്കിട്ടിരിക്കുന്നത്. ജയേട്ടനൊപ്പം അവാര്‍ഡ് പങ്കിടാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്. മേരിക്കുട്ടിയില്‍ വളരെ ഡെഡിക്കേറ്റ് ചെയ്താണ് ജയേട്ടന്‍ അഭിനയിച്ചത് എന്നും താരം കൂട്ടിച്ചേര്‍ത്തു. തന്നെ സിനിമയിലേക്ക് എത്തിച്ച ഉപ്പയ്ക്കാണ് അവാര്‍ഡ് സമര്‍പ്പിക്കുന്നതെന്നും സൗബിന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ