Entertainment

'ആ ദിവസം മിസ് ചെയ്യുന്നു', ഫോർമുല വൺ ട്രാക്കിൽ ചീറിപ്പാഞ്ഞ് നടി മാളവിക(വിഡിയോ) 

ഫോർമുല വൺ ട്രാക്കിൽ ബൈക്ക് റേസ് നടത്തിയ സന്തോഷത്തിലാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിൽ തിളങ്ങിയ നടിയാണ് മാളവിക മോഹനൻ. ഇരുവരും ഒന്നിച്ച് അഭിനയിച്ച് പട്ടം പോലെ എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് നിർണ്ണായകം, ​ഗോഡ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. തമിഴിലും ബോളിവുഡിലുമടക്കം മാളവിഡ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായച താരം ബൈക്ക് റൈഡിനോടുള്ള തന്റെ പ്രിയം വ്യക്തമാക്കുന്ന വിഡിയോയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഫോർമുല വൺ ട്രാക്കിൽ ബൈക്ക് റേസ് നടത്തിയ സന്തോഷത്തിലാണ് താരം. കഴിഞ്ഞ വർഷം ജൂണിൽ പകർത്തിയ ഒരു വിഡിയോയാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 

ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫോർമുല വൺ ട്രാക്ക് ആയ നോയിഡയിലെ  ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് താരം റേസ് നടത്തിയത്. "ബൈക് റൈഡിനോടുള്ള എന്റെ പ്രിയം ഒരു പടി കൂടി മുന്നോട്ട്. കഴിഞ്ഞ ജൂണിൽ ഇന്ത്യയിലെ ആദ്യത്തെ ഫോർമുല വൺ ട്രാക്ക് ആയ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ മികച്ച കുറേ റൈഡേർമാർക്കൊപ്പം ഞാൻ ബൈക്ക് ഓടിച്ചു. അവരുടെ വേഗത്തിനൊപ്പം എത്താൻ എനിക്കായില്ല. കാരണം അതുവരെ ഞാൻ എന്റെ ജീവിതത്തിൽ സാധാരണ ബൈക്ക് ആണ് ഉപയോഗിച്ചിരുന്നത്.  എങ്കിലും ആ ദിവസം  മിസ് ചെയ്യുന്നു, അവിടെ തോന്നിയ ഭ്രാന്തമായ ആവേശം മിസ് ചെയ്യുന്നു", വിഡിയോ പങ്കുവച്ചുകൊണ്ട് മാളവിക കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT