Entertainment

'ആ വെളിപ്പെടുത്തല്‍ മോഹന്‍ലാലിനെ തരംതാഴ്ത്താന്‍; ദിലീപിന്റേത് ദുഷിച്ച ചിന്താഗതി, കേസില്‍ നിന്നും രക്ഷപെടാന്‍ പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നു'

രാജിക്കത്ത് പുറത്ത് വിട്ടപ്പോള്‍ മോഹന്‍ലാലിനെ വീണ്ടും തരംതാഴ്‌ത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. രാജിക്കത്ത് പുറത്തു വിട്ടത് തന്നെ ആവശ്യമില്ലാത്ത കാരണമാണ്. ദിലീപ് നല്‍കിയ രാജിക്കത്ത് അടുത്ത എക്‌സിക്യൂട്

Author : സമകാലിക മലയാളം ഡെസ്ക്

 
കൊച്ചി:  മോഹന്‍ലാലിനെ തരംതാഴ്ത്തുന്നതിന് വേണ്ടി ദിലീപ് നാടകം കളിക്കുകയാണെന്ന് നിര്‍മ്മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. ദിലീപിനെ പുറത്താക്കിയതാണ് എന്ന് മോഹന്‍ലാല്‍ ഒരു വാര്‍ത്താക്കുറിപ്പിലോ സമ്മേളനത്തിലോ പറഞ്ഞിട്ടില്ല. രാജി ആവശ്യപ്പെട്ടു എന്ന് മാത്രമാണ് പറഞ്ഞത് അത് സത്യമാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയ്ക്ക് മേല്‍ സമ്മര്‍ദ്ദം വരുമ്പോള്‍ രാജി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. അല്ലാതെ പുറത്താക്കല്‍ അല്ല. വിനയന്റെയും തിലകന്റെയും സംഭവത്തില്‍ മാത്രമേ പുറത്താക്കല്‍ ഉണ്ടായിട്ടുള്ളൂവെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

രാജിക്കത്ത് പുറത്ത് വിട്ടപ്പോള്‍ മോഹന്‍ലാലിനെ വീണ്ടും തരംതാഴ്‌ത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. രാജിക്കത്ത് പുറത്തു വിട്ടത് തന്നെ ആവശ്യമില്ലാത്ത കാരണമാണ്. ദിലീപ് നല്‍കിയ രാജിക്കത്ത് അടുത്ത എക്‌സിക്യൂട്ടീവിലേ സ്വീകരിക്കണോ തള്ളണോ എന്നെല്ലാം തീരുമാനിക്കൂ.

ദിലീപ് കേസില്‍ പെട്ട പ്രതിയാണ്. തുടക്കം മുതലേ സമൂഹ മധ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പല മാര്‍ഗങ്ങളും ദിലീപ് ഉപയോഗിക്കുന്നുണ്ട്. സിനിമാക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ദിലീപ് അകന്നു കൊണ്ടിരിക്കുകയാണ്. അത് തിരിച്ചു പിടിക്കാനുള്ള നാടകമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 കത്തില്‍ പറയുന്നത് 'അമ്മ' യുടെ നന്‍മയ്ക്ക് വേണ്ടി രാജിവച്ചുവെന്നാണ്. സംഘടനയെ കുറ്റപ്പെടുത്തിയാണോ എന്നിട്ട് അതില്‍ എഴുതേണ്ടത്. താന്‍ ഇല്ലാതെ ഒരു സംഘടന ഉണ്ടാവരുതെന്ന ദുഷിച്ച ചിന്താഗതിയാണ് ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചു.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആദ്യം മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെയും ദിലീപ് ആരോപണം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT