Entertainment

ആ ഹീറോ ഷാരുഖ് അല്ല ഐശ്വര്യയാണ്; അർച്ചനയുടെ കത്തിയ വസ്ത്രം വലിച്ചുകീറിയത് താരസുന്ദരി

ഐശ്വര്യയുടെ സമയോജിതമായ ഇടപെടലാണ് അർച്ചനയുടെ ജീവൻ രക്ഷിച്ചത്

സമകാലിക മലയാളം ഡെസ്ക്

ദീപാവലി ദിവസം ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വീട്ടില്‍ വെച്ച് നടന്ന ആഘോഷ രാവിലുണ്ടായ ഒരു അപകടം വലിയ വാർത്തയായിരുന്നു. ഐശ്വര്യ റായിയുടെ മാനേജർ അർച്ചന സദാനന്ദന്റെ വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ ഷാരുഖ് ഖാന്റെ സമയോജിതമായ ഇടപെടലാണ് അർച്ചനയുടെ ജീവൻ രക്ഷിച്ചത് എന്നായിരുന്നു വാർത്തകൾ. ഇതോടെ സൂപ്പർതാരത്തെ പുകഴ്ത്തി നിരവധി പേർ രം​ഗത്തെത്തിയിരുന്നു. എന്നാൽ ഈ സംഭവത്തിലെ യഥാർത്ഥ ഹീറോ ഐശ്വര്യ റായ് ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഐശ്വര്യയുടെ സമയോജിതമായ ഇടപെടലാണ് അർച്ചനയുടെ ജീവൻ രക്ഷിച്ചത്. സംഭവത്തിന് സാക്ഷിയായിരുന്നവരാണ് ഐശ്വര്യയാണ് അർച്ചനയുടെ വസ്ത്രത്തിലെ തീ കെടുത്തിയത് എന്ന് വ്യക്തമാക്കിയത്. 

'പടികള്‍ ഇറങ്ങുന്നതിന് ഇടയില്‍ അര്‍ച്ചന സദാനന്ദയുടെ ദുപ്പട്ടയ്ക്ക് തീപിടിച്ചു. പെട്ടെന്ന് അത് പടര്‍ന്നു കയറി. ഇത് കണ്ട് എന്തുചെയ്യണം എന്ന് അറിയാതെ എല്ലാവരും ഞെട്ടി നിന്നി. ഐശ്വര്യ റായ് ആണ് ഓടിയെത്തി കത്തിയ ദുപ്പട്ടയുടെ ഭാഗം വലിച്ചു കീറിയത്.' സംഭവത്തിന് ദൃക്‌സാക്ഷിയായവര്‍ വ്യക്തമാക്കി. 

നേരത്തെ വന്നിരുന്നത്. ഷാരുഖാണ് അര്‍ച്ചയുടെ വസ്ത്രത്തിലെ തീ അണച്ചത് എന്നാണ്. ഇതോടെ സല്‍മാന്‍ ഖാന്‍, ഫറ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെക്കുറിച്ച് ഷാരുഖ് പ്രതികരിച്ചിരുന്നില്ല. അതിനിടയിലാണ് യഥാര്‍ത്ഥ ഹീറോ ഐശ്വര്യ റായ് ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT