Entertainment

ആക്ഷന്‍ ചിത്രവുമായി വിജയ്‌സേതുപതി വീണ്ടും: സിന്ധുബാദിന്റെ ടീസര്‍ പുറത്ത്

അഞ്ജലിയാണ് 'സിന്ധുബാദി'ല്‍ വിജയ് സേതുപതിയുടെ നായിക.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതി പ്രധാനവേഷത്തിലെത്തി അരുണ്‍ കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'സിന്ധുബാദി'ന്റെ ടീസര്‍ പുറത്തുവിട്ടു. സേതുപതി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. വിദേശ രാജ്യത്താണ് ചിത്രത്തിന്റെ ഭൂരിഭാഗം കഥയും നടക്കുന്നതെന്ന സൂചനയാണ് ടീസറില്‍ നിന്നും മനസിലാകുന്നത്. 

ഹിറ്റ് ജോഡിയായ സേതുപതിയും സംവിധായകന്‍ എസ്‌യു അരുണ്‍ കുമാറും ഈ ചിത്രത്തോടെ മൂന്നാമതും ഒരുമിക്കുകയാണ്. ഇരുവരും ഒരുമിച്ച 'പന്നയ്യാരും പത്മിനിയും', 'സേതുപതി' എന്നീ ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ഈ മാജിക് ആവര്‍ത്തിക്കാനായാണ് ഇരുവരും വീണ്ടുമെത്തുന്നത്.

അഞ്ജലിയാണ് 'സിന്ധുബാദി'ല്‍ വിജയ് സേതുപതിയുടെ നായിക. എസ്എന്‍ രാജരാജന്റെ കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജയുടേതാണ്. രജനികാന്ത് നായകാനയെത്തിയ 'പേട്ട'യാണ് അവസാനമായി സേതുപതി സ്‌ക്രീനിലെത്തിയ ചിത്രം. 

പേട്ടയും സേതുപതി അവതരിപ്പിച്ച ജിത്തു ഭായ് എന്ന വില്ലനും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്‌സിന്റെ ടീസറും പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു. ഇതിനിടെയാണ് പുതിയ ചിത്രത്തിന്റെ ടീസറും പുറത്ത് വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം