Entertainment

ആദ്യ പ്രണയം തോന്നിയത് ഈ നടനോട്, അദ്ദേഹത്തിന്റെ സിനിമ എട്ട് പ്രാവശ്യം കണ്ടു; തുറന്നു പറഞ്ഞ് കരീന കപൂര്‍

താരം വിധികര്‍ത്താവായി എത്തുന്ന ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യ ഡാന്‍സിന് ഇടയിലാണ് താരം രഹസ്യം തുറന്നു പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകരുടെ ഇഷ്ടതാരമാണ് കരീന കപൂര്‍. അമ്മയായതിന് ശേഷവും താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കരീന കപൂര്‍. താരം വിധികര്‍ത്താവായി എത്തുന്ന ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യ ഡാന്‍സിന് ഇടയിലാണ് താരം രഹസ്യം തുറന്നു പറഞ്ഞത്. 

1990 ലെ സൂപ്പര്‍ഹിറ്റ് ചിത്രം ആഷിഖിയിലെ നായകന്‍ രാഹുല്‍ റോയാണ് ആദ്യമായി കരീനയുടെ മനസില്‍ കയറിയത്. രാഹുലിന്റെ വലിയ ആരാധികയായിരുന്നു താനെന്നും താരത്തെ കാണുന്നതിന് വേണ്ടി മാത്രം എട്ട് പ്രാവശ്യത്തില്‍ കൂടുതല്‍ തവണ ആഷിഖി കണ്ടെന്നുമാണ് കരീന പറയുന്നത്. റിയാലിറ്റി ഷോയുടെ അവതാരകന്‍ കരണ്‍ വാഹി ആദ്യത്തെ ക്രഷിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അരുണ്‍ റോയോടുണ്ടായിരുന്ന ആരാധന താരം തുറന്നു പറഞ്ഞത്. 

അക്ഷയ് കുമാര്‍ ചിത്രം ഗുഡ് ന്യൂസിലാണ് കരീന കപൂര്‍ ഇനി അഭിനയിക്കുക. അര്‍ഫാന്‍ ഖാനൊപ്പമുള്ള അംഗ്രേറി മീഡിയം, കരണ്‍ ജോഹര്‍ ചിത്രം തകട് എന്നിവയിലും താരം എത്തുന്നുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ വീരെ ദി വെഡ്ഡിങ്ങായിരുന്നു കരീനയുടെ ബിഗ് റിലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT