Entertainment

ആദ്യം 20 കിലോ കൂട്ടി, മൂന്ന് മാസം കൊണ്ട് 15 കിലോ കുറച്ചു; ബോളിവുഡില്‍ മാത്രമല്ല, ഞെട്ടിക്കുന്ന മേക്കോവര്‍ നടത്തുന്ന നടിമാര്‍ ഇവിടെയുമുണ്ട്; വീഡിയോ

ചിത്രത്തിന്റെ ഒഡിഷന്‍ സമയത്ത് 68 കിലോ ആയിരുന്നു ഫറയുടെ ശരീര ഭാരം. അമ്മിണിപ്പിള്ളയിലെ കാന്തി ശിവദാസന്‍ ആവാനായി താരം 85 കിലോ ആയി ശരീരഭാരം വര്‍ധിപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഥാപാത്രത്തിന് അനുസരിച്ച് വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന താരങ്ങളെ നമുക്ക് പരിചയമുണ്ട്. അമീര്‍ഖാനും, ജയസൂര്യയും വിക്രവുമെല്ലാം ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ വണ്ണം കൂട്ടി സിനിമ ചെയ്യാന്‍ പലപ്പോഴും നടിമാര്‍ തയാറാകില്ല. അനുഷ്‌ക ഷെട്ടിയെപ്പോലെയുള്ള ചുരുക്കം നടിമാര്‍ മാത്രമാണ് റിസ്‌ക് എടുക്കാന്‍ തയാറായിട്ടുള്ളൂ. എന്നാല്‍ അന്യ ഭാഷകളില്‍ മാത്രമല്ല മേക്കോവര്‍ നടത്തി ഞെട്ടിക്കാന്‍ മലയാള നടികള്‍ക്കും സാധിക്കും. ആസിഫ് അലി നായകനായി എത്തുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഫറ ഷിബ് ലയാണ് മേക്കോവര്‍ നടത്തി കയ്യടി വാങ്ങുന്നത്. 

ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി 20 കിലോ ഭാരമാണ് ഫറ കൂട്ടിയത്. ചിത്രത്തിന്റെ ഒഡിഷന്‍ സമയത്ത് 68 കിലോ ആയിരുന്നു ഫറയുടെ ശരീര ഭാരം. അമ്മിണിപ്പിള്ളയിലെ കാന്തി ശിവദാസന്‍ ആവാനായി താരം 85 കിലോ ആയി ശരീരഭാരം വര്‍ധിപ്പിക്കുകയായിരുന്നു. ആറ് മാസം കൊണ്ടാണ് താരം 20 കിലോ കൂട്ടിയത്. തുടര്‍ന്ന് സിനിമയുടെ ഷൂട്ട് ഡിസംബറില്‍ പൂര്‍ത്തിയായതിന് പിന്നാലെ മൂന്ന് മാസം കൊണ്ട് 15 കിലോ കുറക്കുകയായിരുന്നു. ജിമ്മില്‍ കഠിനമായ വര്‍ക്കൗട്ട് നടത്തിയാണ് താരം ഭാരം കുറച്ചത്. ഫറയുടെ മേക്കോവര്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

അവതാരകയും സഹതാരവുമായി ശ്രദ്ധനേടിയിട്ടുള്ള ഫറ ആദ്യമായാണ് സുപ്രധാന വേഷത്തില്‍ എത്തുന്നത്. ദംഗലിലെ അമിര്‍ഖാനും അപ്പോത്തിക്കിരിയിലെ ജയസൂര്യയുമെല്ലാം തനിക്ക് പ്രചോദനമായി എന്നാണ് താരം പറയുന്നത്. തടിയുള്ള പെണ്‍കുട്ടിയ്ക്ക് വിവാഹശേഷമുണ്ടാവുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. അമ്മിണിപ്പിള്ളയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ഫറയെ പ്രശംസിച്ച് നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ അത് താന്‍ ആണെന്ന് പലര്‍ക്കും മനസിലായില്ല എന്നാണ് ഫറ പറയുന്നത്. ദിവസവും രാവിലെ രണ്ട് മണിക്കൂറാണ് ഫറ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത്. ഇതിനൊപ്പം സൂമ്പയുമുണ്ട്. പത്ത് കിലോ കൂടി ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം