Entertainment

'ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ' ; അശ്ലീല കമന്റിന് മറുപടിയുമായി നടി ശാലു കുര്യൻ ; സ്‌ക്രീന്‍ ഷോട്ട് സഹിതം സൈബർ പൊലീസിന് പരാതി നല്‍കി

കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ട യുവാവിനെതിരെ നടി ശാലു കുര്യന്‍ സൈബര്‍ പൊലീസിന് പരാതി നല്‍കി. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ അശ്ലീല കമന്റിന് ശാലു തക്ക മറുപടി നൽകിയിരുന്നു. താന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെ വന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം കമന്റ് ബോക്‌സിലിട്ട് ശാലു ഇങ്ങനെ കുറിച്ചു.

'ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ. താങ്കളുടെ വീട്ടിലും ഭാര്യയും അമ്മയും ഉണ്ടാകുമല്ലോ. വേണ്ടത് ചെയ്യൂ.'

ഇതിനു പിന്നാലെ യുവാവ് കമന്റ് നീക്കം ചെയ്തു. എന്നാല്‍ ശാലു കുര്യന്‍ അയാളുടെ ഫോട്ടോയും പേരും സഹിതം വീണ്ടും കമന്റ് ചെയ്തു. ഒരു സ്ത്രീയില്‍ നിന്നും ജനിച്ചതിനാല്‍ സ്ത്രീകളെ ബഹുമാനിക്കാനും പഠിക്കണമെന്ന ഓര്‍മപ്പെടുത്തലോടെ. നിരവധി പേരാണ് നടിയുടെ പ്രവൃത്തിയില്‍ ആശംസകളുമായെത്തിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും