Entertainment

'ആന്ദ്രേ റസ്സലും ഗായത്രിയും വിവാഹം ചെയ്തത് അറിഞ്ഞില്ല'! സത്യമിതാണ് 

​ഗായത്രി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവും വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറുമായ ആന്ദേ റസ്സിലിന്റെ ഭാര്യയാണെന്ന തരത്തിലാണ് ട്വീറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് നടി  ഗായത്രി ശങ്കറിനെക്കുറിച്ചുള്ള ഒരു ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തിയിരിക്കുന്നത്. ​ഗായത്രി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവും വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറുമായ ആന്ദേ റസ്സിലിന്റെ ഭാര്യയാണെന്ന തരത്തിലാണ് ട്വീറ്റ്. 
‍
'ആന്ദ്രേ റസ്സലും ഗായത്രിയും ഈയിടെ വിവാഹം ചെയ്ത കാര്യം അറിയില്ലായിരുന്നു' എന്ന ഒരു ട്വീറ്റാണ് ഇതിനെല്ലാം തുടക്കമിട്ടത്.  ഐ.പി.എല്‍ മാച്ചിനിടെ പകർത്തിയ ആന്ദേ റസ്സിലിന്റെ ഭാര്യ ജാസിം ലോറയുടെ ചിത്രം കണ്ടാണ് ട്വീറ്റ് കുറിച്ചിരിക്കുന്നത്. 

രസകരമായ സംഭവം ശ്രദ്ധയിൽപെട്ട ​ഗായത്രിയും ട്വീറ്റ് ഷെയർ ചെയ്തു. ചിരിക്കുന്ന സ്മൈലികളോടെ എന്ത്? എന്ന ചോദിച്ചുകൊണ്ടാണ് ​ഗായത്രിയുടെ റീട്വീറ്റ്. ഗായത്രിയും ജാസിം ലോറയും തമ്മില്‍ സാദൃശ്യമുണ്ടെന്നും അതിനാല്‍ അയാള്‍ തെറ്റിദ്ധരിച്ചതായിരിക്കാമെന്നും കമന്റിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

24 ഫോര്‍, ഏഴ് സിക്‌സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം