Entertainment

ആഭാസത്തിന് പ്രദര്‍ശനാനുമതി ലഭിച്ചു: ഒരു രംഗം പോലും തിരുത്തേണ്ടതില്ല

നീണ്ട അവകാശ പോരാട്ടത്തിന് ശേഷമാണ് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കറ്റ് ട്രൈബ്യൂണലിന്റെ അനുമതി ലഭിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സുരാജ് വെഞ്ഞാറമൂട്-റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ആഭാസം സിനിമയ്ക്ക് ഒടുവില്‍ യുഎ സര്‍ട്ടിഫിക്കറ്റ്. സെന്‍സര്‍ ബോര്‍ഡ് രണ്ട് തവണ അനുമതി നിഷേധിച്ച മലയാള ചിത്രത്തിന് നീണ്ട അവകാശ പോരാട്ടത്തിന് ശേഷമാണ് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കറ്റ് ട്രൈബ്യൂണലിന്റെ അനുമതി ലഭിക്കുന്നത്. 

ചിത്രത്തിലെ നിരവധി രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് കേരളത്തിലെയും ബോംബെയിലെയും സെന്‍സര്‍ ബോര്‍ഡുകള്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അങ്ങനെയൊരു തീരുമാനത്തിന് ആഭാസം ടീം തയ്യാറല്ലായിരുന്നു. തുടര്‍ന്ന് ഡല്‍ഹി െ്രെടബ്യൂണലിലാണ് സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഉത്തരവായത്.

പത്മാവതിക്ക് ശേഷം കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കറ്റ് െ്രെടബ്യൂണലിന് മുന്നില്‍ എത്തുന്ന ആദ്യ ചിത്രവും ആഭാസമാണ്. വിഷുവിന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി