ദുബായ്: രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0ത്തിന്റെ ഓഡിയോ ലോഞ്ച് ദുബായില്‍ നടന്നു. ബുര്‍ജ് ഖലീഫയില്‍ നടന്ന ചടങ്ങില്‍ രജനികാന്ത്, സംവിധായകന്‍ ഷങ്കര്‍, അക്ഷയ്കുമാര്‍, എആര്‍ റഹ്മാന്‍, ആമി ജാക്‌സണ്‍ തുടങ്ങിയവര് സംബന്ധിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു.
യഥാര്‍ത്ഥ ജീവിതത്തിലെ അഭിനയത്തിന് പണം ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഇത്ര ലളിതമായി ജീവിക്കാനാകുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോടുള്ള രജനിയുടെ മറുപടി. രജനിക്കൊപ്പം അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചെന്നും അദ്ദേഹത്തില്‍ നിന്നും ഏറെ പഠിക്കാനായെന്നും അക്ഷയ് കുമാര്‍ അഭിപ്രായപ്പെട്ടു.
ചിത്രത്തിലെ 3 ഗാനങ്ങളില്‍ രണ്ടു ഗാനങ്ങള്‍ ഒക്ടോബര്‍ 27 ന് യു ട്യൂബില്‍ റിലീസ് ചെയ്യും. മുന്നാമത്തെ പാട്ട് റിലീസ് തിയ്യതി വൈകാതെ പ്രഖ്യാപിക്കും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് കമല്‍ഹാസന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ചിത്രം റിപ്പബ്ലിക്ക് ദിനമായി ജനുവരി 26ന് തീയേറ്ററുകളില്‍ എത്തുമെന്നും ചിത്രത്തിന്റെ ട്രയിലര്‍ രജനിയുടെ ജന്മദിനമായി ഡിസംബര്‍ 12ന് പുറത്തിറക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് രജനികാന്ത് എത്തുന്നത്.
Gear up for the music event of @2Point0movie, it's going to be nothing less than EPIC!
2.0 days to go
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates