Entertainment

ആര്‍എസ്എസിനെ ഭയന്ന് പിന്മാറാന്‍ മാത്രം ഭീരുവല്ല പൃഥ്വിരാജ്; ആമിയില്‍ സംഭവിച്ചതിനെ കുറിച്ച് ടൊവിനോ

ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ട് പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരജെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് വ്യക്തമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ആര്‍എസ്എസിനെ ഭയന്ന് പിന്മാറുന്ന ഭീരുവല്ല പൃഥ്വിരാജെന്ന് ടൊവിനോ. ആമിയില്‍ നിന്ന് വിദ്യാബാലനും, പൃഥ്വിരാജും ആര്‍എസ്എസിനെ പേടിച്ചു പിന്മാറിയതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ടൊവിനോ പറഞ്ഞു. ദേശാഭിമാനി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം. 

ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ട് പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരജെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് വ്യക്തമാണ്. എന്റെ കരിയറിലെ എന്ത് പ്രശ്‌നമായാലും വളരെ ശ്രദ്ധ നല്‍കിയാണ് അദ്ദേഹം മറുപടി നല്‍കുന്നത്. 

ആമിയിലേക്ക് കമല്‍ സര്‍ ആദ്യം വിളിച്ചപ്പോള്‍ പൃഥ്വിരാജിനെയാണ് ഞാന്‍ ആദ്യം വിളിച്ചത്. ചെയ്‌തോട്ടെ എന്ന് ചോദിച്ചതും പൃഥ്വിയോടായിരുന്നു. പ്ലീസ്, പ്ലീസ്, പ്ലീസ് ടു ഇറ്റ് എന്നാണ് പൃഥ്വി നല്‍കിയ മറുപടിയെന്നും ടൊവിനോ പറയുന്നു. ആര്‍എസ്എസിനെ ഭയന്ന് പൃഥ്വിരാജ് പിന്മാറിയതിനെ തുടര്‍ന്നാണ് പകരക്കാരനായി ടൊവിനോ എത്തിയതെന്നായിരുന്നു ആരോപണം. ഇത് നിഷേധിച്ചാണ് ഇപ്പോള്‍ ടൊവിനോ മുന്നോട്ടു വന്നിരിക്കുന്നത്. 

അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആര്‍ക്കും പറയാം. അവരത് പറഞ്ഞും എഴുതിയും കൊണ്ടേയിരിക്കും. നമുക്കതില്‍ എന്ത് ചെയ്യാനാണെന്നും ടൊവിനോ ചോദിക്കുന്നു. വളരെ തിരക്കുള്ള ഷെഡ്യൂളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ഞാന്‍ സിനിമയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷമെ ആകുന്നുള്ളു. എനിക്കിത്രയും തിരക്കുണ്ടെങ്കില്‍ പൃഥ്വിയുടെ തിരക്ക് ഊഹിക്കാവുന്നതല്ലേയുള്ളുവെന്നും ടൊവിനോ ചൂണ്ടിക്കാട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'