Entertainment

ആലിയ ഭട്ടിന്റെ വീട്; പുതിയ വീട്ടിലേക്ക് മാറിയതിന്റെ വിശേഷങ്ങള്‍ ചേര്‍ത്ത് താരത്തിന്റെ വ്‌ളോഗ്; വിഡിയോ കാണാം 

ഗ്ലാസ് ലാമ്പുകള്‍ കൊണ്ടലങ്കരിച്ച ലിവിങ് റൂമിലിരുന്നാണ് ആലിയ വിശേഷങ്ങള്‍ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ആലിയ ഭട്ടിന്റെ യൂട്യൂബ് ചാനലാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ഹിറ്റാകുന്നത്. സ്വന്തമായി നിര്‍മ്മിച്ച വീട്ടിലേക്ക് മാറിയതിന്റെ വിശേഷങ്ങളാണ് ഏറ്റവും ഒടുവിലായി താരം ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. സ്വന്തം പ്രയത്‌നം കൊണ്ടും പണം കൊണ്ടും സ്വന്തമാക്കിയ ആദ്യത്തെ വീട് എന്ന് പറഞ്ഞുകൊണ്ടാണ് ആലിയ വിഡിയോ തുടങ്ങുന്നത്. 

വീട്ടിലേക്ക് മാറുന്നതിനിടയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് താരം വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ആലിയയുടെ സഹോദരി ഷഹീനും അമ്മ സോനി റസ്ദാനും വിഡിയോയില്‍ വന്നുപോകുന്നുണ്ട്. ഗ്ലാസ് ലാമ്പുകള്‍ കൊണ്ടലങ്കരിച്ച ലിവിങ് റൂമിലിരുന്നാണ് ആലിയ വിശേഷങ്ങള്‍ പങ്കുവച്ചത്. തടകൊണ്ടുള്ള ഒരു ബുക്ക്‌ഷെല്‍ഫും ഇവിടെ കാണാം. ആലിയയും സഹോദരിയും ചേര്‍ന്ന് ഇവിടം ഒരുക്കുന്നതിന്റെ വിഡിയോ സഹിതമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ആലിയ ഈ പുതിയ വീട്ടിലേക്ക് മാറിയത്. ആദ്യം ഒറ്റയ്ക്ക് താമസിക്കാം എന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് സഹോദരി ഷഹീന്‍ ആലിയയ്‌ക്കൊപ്പം ചേരുകയായിരുന്നു. ഇപ്പോള്‍ ഷഹീന്‍ പകുതി ദിവസം തനിക്കൊപ്പവും ബാക്കി ദിവസങ്ങളില്‍ അമ്മ സോനിക്കൊപ്പവുമാണ് താമസിക്കുന്നതെന്ന് ആലിയ വിഡിയോയില്‍ പറയുന്നു. 

വീട്ടിലെ ഡിസൈനുകളില്‍ കൂടുതലും താനും സഹോദരിയും ചേര്‍ന്ന് ഒരുക്കിയതാണെന്നും ആലിയ പറഞ്ഞു. വീടൊരുക്കാന്‍ ഒരുപാട് ദിവസത്തെ പ്രയത്‌നം വേണ്ടിവന്നെന്നും അതിനായി ഒരുപാട് ഓണ്‍ലൈന്‍ ഷോപ്പിങ്ങും യാത്രകളും നടത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്