Entertainment

ആശുപത്രിയില്‍ നിന്ന് ബിഗ് ബി ഇറങ്ങിയത് തൊപ്പികൊണ്ട് മുഖം മറച്ച്; ഇതിനുള്ള കാരണം ഈ കവിത പറയും

കണ്ണ് വരെ തൊപ്പി വലിച്ചുവെച്ചുകൊണ്ട് സീറ്റില്‍ ചാരിയിരിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം പ്രചാരണം നേടിക്കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം അമിതാബ് ബച്ചന്‍ എവിടെപ്പോയാലും പുറകെ വാലു പോലെ ക്യാമറകളുണ്ടാകും. എന്നാല്‍ ഇപ്പോള്‍ ബിഗ് ബിക്ക് ക്യാമറകളോട് അത്ര സ്‌നേഹമില്ല. കഴിഞ്ഞ ദിവസം റൊട്ടീന്‍ ചെക്കപ്പ് കഴിഞ്ഞ് ബിഗ് ബി ആശുപത്രിയില്‍ നിന്ന് ഇറങ്ങിയത് തൊപ്പികൊണ്ട് മുഖം മൂടിയാണ്. കണ്ണ് വരെ തൊപ്പി വലിച്ചുവെച്ചുകൊണ്ട് സീറ്റില്‍ ചാരിയിരിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം പ്രചാരണം നേടിക്കഴിഞ്ഞു. ഇപ്പോള്‍ മുഖം മറച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കിക്കൊണ്ട് ഒരു കവിത എഴുതിയിരിക്കുകയാണ് ബച്ചന്‍. 

ബ്ലോഗിലൂടെയാണ് ബിഗ് ബി കവിത പങ്കുവെച്ചത്. ഫോട്ടോഗ്രാഫര്‍ക്ക് അവരുടെ ജോലിയില്‍ തുടരാന്‍ തന്റെ ചിത്രം വേണമെന്ന് അറിയാമെന്നും ഇത് അവരുടെ പ്രൊഫഷന്റെ ഭാഗമാണെന്നും കവിതയിലൂടെ ബച്ചന്‍ പറയുന്നു. എന്നാല്‍ ഒരേ സമയം നിരവധി ഫഌഷുകള്‍ തന്റെ നേര്‍ക്ക് വരുന്നുണ്ടെന്നും അതിനാലാണ് കണ്ണിനെ സംരക്ഷിക്കാനായി തൊപ്പി വലിച്ചുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഞാന്‍ ആശുപത്രിയില്‍ പോകാറുണ്ടെന്നും ജനനം മുതല്‍ താന്‍ ജീവിച്ചിരിക്കുന്നത് ഇങ്ങനെയാണെന്നും ബിഗ് ബി പറഞ്ഞു. നടുവിന് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരമാണ് അമിതാഭ് ഭച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി