Entertainment

ഇങ്ങനെ കെട്ടിപ്പിടിക്കേണ്ട: ആലിംഗനത്തില്‍ നിന്നും ഒഴിഞ്ഞുമാറി കത്രീന

ഈ രംഗങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ താരങ്ങളുടെ സ്വകാര്യതയ്ക്ക് ആളുകള്‍ പലപ്പോഴും വിലകൊടുക്കാറില്ല. അവര്‍ പലപ്പോഴും ആളുകളുടെ ആക്രമണങ്ങള്‍ക്ക് വിധേയരാകാറുണ്ട്. പ്രത്യേകിച്ച് നടിമാര്‍. കഴിഞ്ഞ ദിവസം ബോളിവുഡ് താരം കത്രീന കൈഫ് ഡല്‍ഹിയില്‍ പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ പട്ടേലിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹവേദിയിലേക്ക് കയറുന്നതിനിടെ മധ്യവയസ്‌കനായ ഒരു ബിസിനസുകാരന്‍ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ കത്രീന അനുവദിച്ചില്ല. ആലിംഗനം നല്‍കാതെ അവര്‍ ഒഴിഞ്ഞുമാറി. 

ഈ രംഗങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതുപോലെ പലസ്ഥലത്തും നടിമാര്‍ അപമാനിക്കപ്പെടാറുണ്ട്. സല്‍മാന്‍ ഖാനൊപ്പമുള്ള ഒരു ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ കത്രീനയെ ഒരു കൂട്ടം ആളുകള്‍ പരിഹസിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

പരിപാടിയുടെ ക്ഷീണത്തിലായതിനാല്‍ കത്രീന ആരോടം സംസാരിക്കാന്‍ നിന്നില്ല. അതിനിടയില്‍ ഒരു സ്ത്രീ കത്രീനയെ പരിഹസിച്ചു, ജനങ്ങള്‍ ബഹുമാനിക്കണമെങ്കില്‍ കുറച്ചു കൂടി നന്നായി പെരുമാറണമെന്ന് അവര്‍ രൂക്ഷമായ ഭാഷയില്‍ കത്രീനയോട് പറഞ്ഞു.

കത്രീനയുടെ കൂടെ നിന്നവര്‍ ആ സ്ത്രീയോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, താന്‍ സംസാരിക്കുമെന്നും ആര്‍ക്കും ചോദിക്കാന്‍ അധികാരമില്ലെന്നും അവര്‍ മറുപടി നല്‍കി. കത്രീനയെ കാണേണ്ടെന്നും തങ്ങളെല്ലാവരും സല്‍മാന്‍ ഖാന് വേണ്ടി മാത്രമാണ് കാത്തു നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT