Entertainment

ഇതാണ് ഉണ്ടയിലെ മണിസാര്‍: ക്യാരക്ടര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് മമ്മൂക്ക

എട്ട് ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് ശേഷമാണ് ഒന്‍പതാമത്തെ പോസ്റ്ററായി മമ്മൂട്ടിയുടെ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകര്‍ അല്‍പം അക്ഷമയോടുകൂടിത്തന്നെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പേര് പ്രഖ്യാപിച്ചത് മുതല്‍ തന്നെ പ്രേക്ഷകമനസില്‍ ഇടം നേടിക്കഴിഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 

എട്ട് ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് ശേഷമാണ് ഒന്‍പതാമത്തെ പോസ്റ്ററായി മമ്മൂട്ടിയുടെ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്.  'ഇന്‍പെക്ടര്‍ മണിസാര്‍' എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 

വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. പിന്നാലെ പൊലീസ് വേഷത്തില്‍ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തെത്തിത്തുടങ്ങി. പൊലീസ് യൂണിഫോമില്‍ തന്നെയാണ് മമ്മൂട്ടിയുടെ പുറത്തുവന്ന ഫസ്റ്റ് ലുക്കും.

ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട'.  'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം