Entertainment

ഇതാണ് മാസ് ലുക്ക്; നരകയറിയ നീണ്ട താടി വെച്ച് മമ്മൂട്ടി; പുതിയ ചിത്രവുമായി അജയ് വാസുദേവ് 

മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റില്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്


മാസ് ലുക്ക് എന്ന് പറഞ്ഞാല്‍ ഇതാണ്. നരകയറിയ നീണ്ട താടിയില്‍ സൂപ്പര്‍ കൂള്‍  ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടി. ആരെയും ഞെട്ടിക്കുന്ന പോസ്റ്റര്‍ സംവിധായകന്‍ അജയ് വാസുദേവ് പുറത്തുവിട്ടതോടെ ആരാധകര്‍ ആവേശത്തിലായി. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഈ ലുക്കില്‍ മമ്മൂട്ടിയെ കാണാനാവുമോ എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രം അജയ് വാസുദേവ് പുറത്തിറക്കുന്നുണ്ടെങ്കിലും പോസ്റ്ററില്‍ കാണുന്ന ലുക്കിലായിരിക്കില്ല മമ്മൂട്ടി എത്തുക എന്നാണ് സംവിധായകന്‍ പറയുന്നത്. 

ബോസ് എന്ന പേരിലുള്ള ഒരു ഫാന്‍ മെയ്ഡ് പോസ്റ്ററാണ് അജയ് പുറത്തുവിട്ടത്. ഇത് ഒഫീഷ്യല്‍ പോസ്റ്റര്‍ അല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും എന്നുമാണ് അജയ് കുറിച്ചത്. എന്നാല്‍ സിനിമയുടെ പേരോ മമ്മൂട്ടി കഥാപാത്രത്തിന്റെ ലുക്കോ പോസ്റ്ററിലേത് പോലെയല്ലെന്നാണ് സംവിധായകന്‍ പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റില്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കും ഇത്. ഷെഡ്യൂള്‍ സംബന്ധിച്ച പ്ലാനിംഗ് ഒക്കെ പൂര്‍ത്തിയായിട്ടുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് എഴുതുന്നത്. ഗോപി സുന്ദര്‍ സംഗീതം പകരും..' ഛായാഗ്രാഹകന്‍ ആരെന്നതടക്കമുള്ള വിവരങ്ങള്‍ ഒരാഴ്ചയ്ക്കപ്പുറം പുറത്തുവിടുമെന്നും അജയ് വാസുദേവ് പറഞ്ഞു. 

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നിവയായിരുന്നു ആദ്യ രണ്ട് ചിത്രങ്ങള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

Today's Rashi Phalam May 4|പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും,വിവാഹം നിശ്ചയിക്കും

Weekly Rashi Phalam (May 03- May 09, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

SCROLL FOR NEXT