Entertainment

ഇതൊരു തുടക്കം മാത്രമാണ്; വേറിട്ട ആശയവുമായി സെയ്ഫ്, ട്രെയിലര്‍ കാണാം

സസ്‌പെന്‍സ് ഒട്ടും ചോര്‍ന്നുപോകാതെ തയാറാക്കിയ ട്രെയിലറില്‍ അനുശ്രീ, അപര്‍ണ ഗോപിനാഥ്, സിജു വില്‍സണ്‍ തുടങ്ങിയ താരങ്ങള്‍ അണിനിക്കുന്നുണ്ട്. 

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ ആശയവുമായി നവാഗതനായ പ്രദീപ് കാളീപുരത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സെയ്ഫ്'. സിനിമയുടെ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സസ്‌പെന്‍സ് ഒട്ടും ചോര്‍ന്നുപോകാതെ തയാറാക്കിയ ട്രെയിലറില്‍ അനുശ്രീ, അപര്‍ണ ഗോപിനാഥ്, സിജു വില്‍സണ്‍ തുടങ്ങിയ താരങ്ങള്‍ അണിനിക്കുന്നുണ്ട്. 

പൊതുജനത്തിന്റെ സുരക്ഷ ആരുടെ ഉത്തരവാദിത്തമാണ് എന്നതാണ് സിനിമയുടെ ആകെ തുക. സിനിമ മാത്രമായി ഒതുങ്ങാതെ അതിനപ്പുറത്തേയ്ക്ക് നീളുന്ന പുതുകാഴ്ചയാകും സെയ്ഫിന്റേതെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഷാജി പല്ലാരിമംഗലം ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. 

അജി ജോണ്‍, ഹരീഷ് പേരടി, പ്രസാദ് കണ്ണന്‍, ശിവജി ഗുരുവായൂര്‍, ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു, കൃഷ്ണ, ഊര്‍മിള ഉണ്ണി, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, ഷെറിന്‍ ഷാജി, തന്‍വി കിഷോര്‍, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

എപിഫാനി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലവും സര്‍ജു മാത്യുവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT