Entertainment

ഇത് അനുഭവിക്കാത്തോർക്ക് പറഞ്ഞാ മനസിലാവില്ല; തമാശയുടെ ടീസർ 

സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമാശ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന തമാശയുടെ ടീസര്‍ പുറത്തിറങ്ങി. ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമാശ. 

വിനയ് ഫോര്‍ട്ട് കോളജ് അധ്യാപകനായി എത്തുന്ന ചിത്രത്തില്‍ ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായി എത്തുന്നു. നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സലീം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം സമീര്‍ താഹിര്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രമാണ് തമാശ. 

തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്‌സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ഷഹബാസ് അമന്‍ ഈണമിട്ട് പാടിയ 'പാടി ഞാന്‍' എന്ന ഗാനം നേരത്തെ ശ്രദ്ധേയമായിരുന്നു.

എഡിറ്റിങ്ങ്: ഷഫീഖ് മുഹമ്മദ് അലി, കോസ്റ്റ്യം: മസ്ഹര്‍ ഹംസ, ആര്‍ട്ട്: അനീസ് നാടോടി, മേക്ക്അപ്പ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാഹുല്‍ എം സത്യന്‍, പബ്ലിസിറ്റി ഡിസൈന്‍: ഓള്‍ഡ്മങ്ക്‌സ്, ഡിസ്ട്രിബ്യൂഷന്‍: സെന്റ്രല്‍ പിക്‌ചേഴ്‌സ്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

ആരോഗ്യത്തിന് മികച്ച ഉപ്പ് ഏതാണ്?

പട്ടികയില്‍ മാറ്റം ഉണ്ടാവില്ല, പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍; സുധാകരന്റെ സ്ഥാനാര്‍ഥിത്വം തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'റിലീസിന് തലേന്ന് പുലർച്ചെ രണ്ടര വരെ ജോലി, ഞാൻ നിങ്ങളുടെ ഫാൻ'; ആദിത്യ ധറിനെ പ്രശംസിച്ച് കാസ്റ്റിങ് ഡയറക്ടർ

മനഃപൂർവ്വം അല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറെന്ന് പ്രതി, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ഡോ. വന്ദനദാസ് കൊലക്കേസിൽ ശിക്ഷ 21 ന്

SCROLL FOR NEXT