Entertainment

'ഇത് കാണുമ്പോള്‍ എന്റെ കണ്ണുനിറയുന്നു', മകള്‍ക്കൊപ്പം ഫ്രെയിമിലെത്തിയ നിമിഷങ്ങളെക്കുറിച്ച് വികാരാധീനനായി ബിഗ് ബി 

അമിതാഭ് ബച്ചന്റെ മൂത്ത മകള്‍ ശ്വേത ബച്ചന്‍ ഒടുവില്‍ അഭിനയരംഗത്തേക്കെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മിതാഭ് ബച്ചന്റെ മൂത്ത മകള്‍ ശ്വേത ബച്ചന്‍ ഒടുവില്‍ അഭിനയരംഗത്തേക്കെത്തി. പരസ്യചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ശ്വേതയുടെ തുടക്കം. കല്യാണ്‍ ജുവലേഴ്‌സിന്റെ പരസ്യത്തില്‍ അച്ഛനോടൊപ്പമാണ് ശ്വേത ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മകള്‍ക്കൊപ്പം അഭിനയിച്ച പരസ്യത്തിന്റെ വീഡിയോ അമിതാഭ് ഷെയര്‍ ചെയ്തു. 'ഇത് വികാരനിര്‍ഭരമായ നിമിഷമാണ്.. ഓരോ തവണ ഇത് കാണുമ്പോഴും എന്റെ കണ്ണുകളില്‍ നിന്ന് കണ്ണൂനീര്‍ വരും.. പെണ്‍മറ്റളാണ് ഏറ്റവും നല്ലത്', പരസ്യത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ബിഗ് ബി കുറിച്ചു. 

അഭിമുഖങ്ങളിലും ടെലിവിഷന്‍ പരിപാടികളില്‍ അതിഥിയായും ശ്വേത ക്യാമറയ്ക്ക് മുന്നില്‍ എത്തിയിട്ടുണ്ടെങ്കിലും അഭിനയത്തില്‍ നിന്ന് ഇക്കാലമത്രെയും മാറിനില്‍ക്കുകയായിരുന്നു. തന്റെ പേരില്‍ രണ്ടുതവണ ലഭിച്ച പെന്‍ഷന്‍ തുക മടക്കിനല്‍കാനെത്തുന്ന ആളായാണ് അമിതാഭ് പരസ്യത്തില്‍ അഭിനയിക്കുന്നത്. ഇതിനായ് അച്ഛനൊപ്പം സഹായിയായി മകളും എത്തുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം