Entertainment

'ഇത് നിന്റെ ദൃഢവിശ്വാസത്തിനും കഠിനാധ്വാനത്തിനും കിട്ടിയ അംഗീകാരം'; പ്രിയതമയ്ക്ക് അഭിനന്ദനവുമായി ഇന്ദ്രജിത്ത് 

പൂർണിമയ്ക്കൊപ്പം പുരസ്കാരം നേടിയ ശ്രുതി ഷിബുലാൽ, ഷീല ജയിംസ് എന്നിവരെ അഭിനന്ദിക്കാനും താരം മറന്നില്ല

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡിന് അർഹയായ പൂർണിമ ഇന്ദ്രജിത്തിന് അഭിനന്ദനവുമായി നടനും പൂർണിമയുടെ ഭർത്താവുമായ ഇന്ദ്രജിത്ത്. ഭാര്യയുടെ നേട്ടത്തിൽ അഭിമനിക്കുന്നു എന്ന് കുറിച്ച ഇന്ദ്രജിത് ഇത് പൂർണിമയുടെ  ദൃഢവിശ്വാസത്തിനും കഠിനാധ്വാനത്തിനും കിട്ടിയ അം​ഗീകാരമാണെന്ന് പറഞ്ഞു.  പൂർണിമയ്ക്കൊപ്പം പുരസ്കാരം നേടിയ ശ്രുതി ഷിബുലാൽ, ഷീല ജയിംസ് എന്നിവരെ അഭിനന്ദിക്കാനും താരം മറന്നില്ല.

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭയായി മാറിയ റോള്‍ മോഡലായാണ് പൂര്‍ണിമയുടെ പുരസ്കാര നേട്ടം. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച 'പ്രാണ' എന്ന സ്ഥാപനം നേടിയെടുത്ത ശ്രദ്ധയും പാശ്ചാത്യ ട്രെന്റിനൊപ്പം കേരള കൈത്തറിയിലും നടത്തിയ ഫാഷൻ പരീക്ഷണങ്ങൾ നേട്ടത്തിന് കാരണമായി. പ്രളയകാലത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ 'സേവ് ദി ലൂം' എന്ന കൂട്ടായ്മ രൂപീകരിച്ചതും അവാർഡ് നേട്ടത്തിൽ നിർണായകമായി. 

താമര എന്ന ബ്രാൻഡിന്റെ വളർച്ചയാണ് ശ്രുതി ഷിബുലാലിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. സറീന ബോട്ടീക്കിലൂടെ ഷീല ജയിംസും അം​ഗീകാരം സ്വന്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 വര്‍ഷത്തെ വേദന മാറി'; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

'നല്ല കാര്യങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമം'; പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

ലക്ഷ്യം പതിവായുള്ള വരുമാനമോ, ദീർഘകാല സമ്പത്തോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റി; വിനോദിനിക്ക് വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ ആധാരം കൈമാറി വിഡി സതീശന്‍

SCROLL FOR NEXT