Entertainment

ഇത് ബിഗ് ബിയുടെ രണ്ടാം ജന്മം, മരണം നേരില്‍ക്കണ്ട ശേഷം മടങ്ങിവരവ്; 37വര്‍ഷം പഴക്കമുള്ള വിഡിയോ വൈറലാകുന്നു 

മരണത്തെ മുന്നില്‍ കണ്ട വലിയ അപകടത്തെ മറികടന്ന് ബച്ചന്‍ വീട്ടില്‍ തിരിച്ചെത്തിയതും ഒരു സെപ്തംബര്‍ 24നായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മാസം 24-ാം തിയതിയാണ് ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡ് നടന്‍ അമിതാഭ് ബച്ചനെ തേടിയെത്തിയത്. ഈ ദിനത്തിന് ബിഗ് ബിയുടെ ജീവിതത്തില്‍ വേറെയുമുണ്ട് പ്രത്യേകതകള്‍. മരണത്തെ മുന്നില്‍ കണ്ട വലിയ അപകടത്തെ മറികടന്ന് ബച്ചന്‍ വീട്ടില്‍ തിരിച്ചെത്തിയതും ഒരു സെപ്തംബര്‍ 24നായിരുന്നു. 37വര്‍ഷം മുന്‍പത്തെ ആ മടങ്ങിവരവിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

1983ല്‍ കൂലി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു അപകടം. ജൂലൈ 26-ാം തിയതി സിനിമയിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ നിരവധി ശസ്ത്രകൃയകള്‍ക്ക് വിധേയനാക്കി. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് താന്‍ മരിച്ചു എന്നുപോലും കരുതപ്പെട്ടിരുന്നെന്ന് അമിതാഭ് തന്നെ പറഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് രണ്ടാം തിയതി ബച്ചന്റെ രണ്ടാം ജന്മദിനമായി പോലും ആഘോഷിക്കുന്നുണ്ട്. ഈ അപകടത്തെ തുടര്‍ന്നുള്ള ആശുപത്രി വാസത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

ബ്ലാക്ക് ആന്‍ഡ് വൈറ്റ് വിഡിയോയില്‍ അംബാസിഡര്‍ കാറില്‍ വന്നിറങ്ങുന്ന ബച്ചനെ കാണാം. കുര്‍ത്തയും പൈജാമയും വേഷം. കഴുത്തിന് ചുറ്റുമായി ഒരു ഷോളും അണിഞ്ഞിട്ടുണ്ട്. അച്ഛന്‍ ഹരിവന്‍ഷ് റായിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി. അമ്മ തേജി ബച്ചന്‍ ആരതി ഉഴിയുന്നതും വിഡിയോയില്‍ കാണാം. ഭാര്യ ജയ ബച്ചനും അടുത്തുണ്ട്. 

നിരവധി ആരാധകരാണ് വിഡിയോയ്ക്ക് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. മടങ്ങിവരവിന് ശേഷമുള്‌ല കരിയറും, ഇന്ത്യന്‍ സിനിമയിലെ ബച്ചന്‍ പ്രഭാവവുമെല്ലാം കമന്റുകളില്‍ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍