Entertainment

ഇത് വിഎല്‍സി പ്ലെയറോ ട്രാഫിക് കോണോ? അനുഷ്‌കയുടെ ബിക്കിനി ചിത്രത്തിനു പിന്നാലെ ട്രോളന്മാര്‍ 

വെള്ളയും ഓറഞ്ചും നിറത്തിലുള്ള ബിക്കിനി വേഷമാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നുഷ്‌കയുടെ ബിക്കിനി ചിത്രത്തെ വിഎല്‍സി പ്ലെയര്‍ മുതല്‍ ട്രാഫിക് കോണ്‍ വരെ ആക്കിയിരിക്കുകയാണ് ട്രോളന്മാര്‍. കഴിഞ്ഞ ദിവസം താരം പങ്കുവച്ച വെള്ളയും ഓറഞ്ചും നിറത്തിലുള്ള ബിക്കിനി വേഷമാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. 

സണ്‍ കിസ്സ്ഡ് ആന്‍ഡ് ബ്ലസ്ഡ് എന്ന് കുറിച്ചുകൊണ്ടായിരുന്നു അനുഷ്‌ക കടല്‍ തീരത്ത് ഇരിക്കുന്ന ചിത്രം പങ്കുവച്ചത്. രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ ചിത്രത്തിന് ലൈക്കടിച്ചിരുന്നു. ഏറെ വൈറലായ ചിത്രം പിന്നീട് കൂടുതല്‍ പ്രചരിപ്പിച്ചതാകട്ടെ ട്രോളന്മാരാണ്. 

അനുഷ്‌ക നായികയായെത്തിയ സൂയി ദാഗാ എന്ന ചിത്രത്തിലെ കഥാപാത്രമായി ചേര്‍ത്തുവച്ചുപോലും ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. വിഎല്‍സി പ്ലെയറിന്റെ പുതിയ വേര്‍ഷന്‍ എന്നും ഇതിനെ ചിലര്‍ വിശേഷിപ്പിച്ചു. മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര അണിഞ്ഞ വേഷത്തിന്റെ ട്രെയിനില്‍ അനുഷ്‌കയെ ഇരുത്തിയ ട്രോളുകള്‍ പോലുമുണ്ട് ഇക്കൂട്ടത്തില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

പെന്‍ഷനാവുന്നവര്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട!, വരുമാനം കൂട്ടാം; എന്‍പിഎസില്‍ പുതിയ ഇന്‍കം സ്‌കീം, വിശദാംശങ്ങള്‍

'അനിയനെ ഭാര്യ തല്ലി, അവള്‍ കുഞ്ഞുമായി പോയ അന്ന് അവന്‍ ആത്മഹത്യ ചെയ്തു; രവിയെ എനിക്ക് മനസിലാകും'; പിന്തുണച്ച് റീഹാന

അപ്പനിൽ നിന്ന് മക്കൾക്ക് കിട്ടുന്ന 5 സ്വഭാവ സവിശേഷതകൾ

മാനേജർ തസ്തികയിൽ നിരവധി ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, രണ്ട് ലക്ഷം വരെ ശമ്പളം, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം

SCROLL FOR NEXT