Entertainment

ഇത്തവണ സൗബിന്‍ എത്തുന്നത് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനുമായി; പുതുവര്‍ഷത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു

രസകരമായ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


നടനും സംവിധായകനുമായ സൗബിന്‍ താഹിര്‍ വീണ്ടും നായകവേഷത്തില്‍ എത്തുന്നു. സുഡാനി ഫ്രം നൈജീരിയയ്ക്ക് ഒരു റോബോര്‍ട്ടിനൊപ്പമാണ് സൗബിന്‍ ഇത്തവണ സ്‌ക്രീനില്‍ എത്തുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. പുതുവര്‍ഷത്തില്‍ നടന്‍ ഫഹദ് ഫാസിലാണ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. രസകരമായ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. ഒരു റോബോര്‍ട്ടിന്റെ കൈയും പിടിച്ച് ചിരിച്ചിരിക്കുന്ന സൗബിനെയാണ് പോസ്റ്ററില്‍ കാണുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഫഹദ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. 

2019 ല്‍ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT